മു​ഡ മു​ൻ ക​മീ​ഷ​ണ​ർ ന​ടേ​ഷ് ഇ.​ഡി ക​സ്റ്റ​ഡി​യി​ൽ

ബം​ഗ​ളൂ​രു: മൈ​സൂ​രു ന​ഗ​ര വി​ക​സ​ന അ​തോ​റി​റ്റി (മു​ഡ) ഭൂ​മി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മു​ൻ മു​ഡ ക​മീ​ഷ​ണ​ർ ഡി.​ബി. ന​ടേ​ഷി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

22 മ​ണി​ക്കൂ​ർ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നും അ​ദ്ദേ​ഹ​ത്തി​ന്റെ മ​ല്ലേ​ശ്വ​ര​ത്തെ വ​സ​തി​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​നും പി​ന്നാ​ലെ​യാ​ണ് ഇ.​ഡി സം​ഘം ന​​ടേ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​ദ്ദേ​ഹ​ത്തെ ശാ​ന്തി​ന​ഗ​റി​ലെ ഇ.​ഡി ഓ​ഫി​സി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ബു​ധ​നാ​ഴ്ച അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. ന​ടേ​ഷ് മു​ഡ ക​മീ​ഷ​ണ​റാ​യി​രി​ക്കെ​യാ​ണ് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ ഭാ​ര്യ ബി.​എം. പാ​ർ​വ​തി​യു​ടെ പേ​രി​ൽ 14 സൈ​റ്റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു ന​ൽ​കി​യ​ത്.

ഇ​ട​പാ​ടി​ൽ ത​നി​ക്കൊ​രു പ​ങ്കു​മി​ല്ലെ​ന്നാ​യി​രു​ന്നു മു​ഡ മു​ൻ ക​മീ​ഷ​ണ​റു​ടെ വാ​ദം. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് അ​നു​സ​രി​ക്കു​ക മാ​ത്ര​മാ​ണ് താ​ൻ ചെ​യ്ത​ത്. 50:50 അ​നു​പാ​ത സ്കീ​മി​ൽ തെ​റ്റൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ഇ.​ഡി​യെ അ​റി​യി​ച്ചു. അ​തേ​സ​മ​യം, മ​റ്റൊ​രു മു​ൻ ക​മീ​ഷ​ണ​റാ​യ ജി.​ടി. ദി​നേ​ശ് കു​മാ​ർ ഒ​ളി​വി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ അ​ദ്ദേ​ഹം, ഇ.​ഡി സം​ഘം വീ​ട്ടി​ലെ​ത്തി​യ​ത​റി​ഞ്ഞ് മു​ങ്ങു​ക​യാ​യി​രു​ന്നു. 24 മ​ണി​ക്കൂ​ർ അ​ദ്ദേ​ഹ​ത്തി​ന്റെ വ​സ​തി​യി​ൽ കാ​ത്തു​നി​ന്ന ഇ.​ഡി സം​ഘം ഒ​ടു​വി​ൽ ദി​നേ​ശ് കു​മാ​റി​ന്റെ ഭാ​ര്യ​യു​ടെ പ​ക്ക​ൽ സ​മ​ൻ​സ് കൈ​മാ​റി മ​ട​ങ്ങി.

മൈ​സൂ​രു​വി​ൽ ഇ.​ഡി സം​ഘം ചൊ​വ്വാ​ഴ്ച​യും റെ​യ്ഡ് തു​ട​ർ​ന്നു. കെ​ട്ടി​ട നി​ർ​മാ​താ​വാ​യ ജ​യ​റാ​മി​ന്റെ ഓ​ഫി​സി​ലും വീ​ട്ടി​ലു​മാ​യി​രു​ന്നു തി​ര​ച്ചി​ൽ. മു​ഡ ക​മീ​ഷ​ണ​റു​മാ​യി അ​ടു​ത്ത ബ​ന്ധം സൂ​ക്ഷി​ച്ചി​രു​ന്ന ജ​യ​റാ​മി​ന് പ​ല സൈ​റ്റു​ക​ളും അ​നു​വ​ദി​ച്ചു ന​ൽ​കി​യ​താ​യാ​ണ് ഇ.​ഡി​യു​ടെ ക​ണ്ടെ​ത്ത​ൽ. ജ​യ​റാം ന​ട​ത്തു​ന്ന മൈ​സൂ​രു​വി​ലെ വ​ക്ര​തു​ണ്ഡ ഹൗ​സ് ബി​ൽ​ഡി​ങ് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി ഓ​ഫി​സി​ലും ഇ.​ഡി ​സം​ഘം റെ​യ്ഡ് ന​ട​ത്തി. 20ഓ​ളം കെ​ട്ടി​ട നി​ർ​മാ​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​ർ ഇ.​ഡി ലി​സ്റ്റി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം.

Tags:    
News Summary - Muda Scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.