ബംഗളൂരു: ദാവൻഗരെയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിലായി. ചന്നഗിരി ബസവപട്ടണയിലാണ് സംഭവം. കഴിഞ്ഞ വർഷം ഫെബ്രുവരി 26ന് ഭദ്ര കനാലിനരികിൽ ഇല്യാസ് അഹമ്മദ് എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ ഇല്യാസ് അഹമ്മദിന്റെ ഭാര്യ ബീബി ആയിശ, കാമുകൻ മഞ്ജുനാഥ് എന്നിവരാണ് അറസ്റ്റിലായത്. മഞ്ജുനാഥുമായി അടുപ്പത്തിലായിരുന്നു ബീബി ആയിശ. ഇരുവരും തുടർന്ന് ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു. ഇല്യാസ് അഹമ്മദിനെ ബസവപട്ടണയിലെ ഒരു ധാബയിലേക്ക് മഞ്ജുനാഥ് വിളിച്ചുവരുത്തി. അവിടെവെച്ച് മദ്യം കഴിപ്പിച്ച ശേഷം ഭദ്ര കനാലിനരികിലെത്തിച്ചു. സൗഹൃദത്തിലെന്ന ഭാവത്തിൽ കനാലിൽ നീന്താൻ ആവശ്യപ്പെട്ടു.
എന്നാൽ, ഇല്യാസ് അഹമ്മദ് കനാലിലിറങ്ങി നീന്താൻ തുടങ്ങിയതോടെ മുങ്ങിത്താഴ്ന്നു. മഞ്ജുനാഥ് രക്ഷപ്പെടുത്താൻ ശ്രമിക്കാതെ അവിടെനിന്ന് രക്ഷപ്പെട്ടു. ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് പിന്നീട് ആയിശ പൊലീസിൽ പരാതി നൽകി. പൊലീസ് മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ സംശയം തോന്നി ആയിശയെ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ മഞ്ജുനാഥുമായുള്ള ബന്ധത്തെക്കുറിച്ച് സമ്മതിക്കുകയായിരുന്നു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.