ബംഗളൂരു: നഗരത്തിലെ രാമമൂർത്തി നഗറിൽ നേപ്പാളി യുവതി കൊല്ലപ്പെട്ടു. നഗരത്തിലെ സ്പായിൽ ബ്യൂട്ടിഷനായി ജോലിചെയ്യുന്ന കൃഷ്ണകുമാരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ടി.സി പാളയയിൽ ബാർബർ ഷോപ്പിൽ ജോലിക്കാരനായ സന്തോഷ് ദാമി (27) എന്നയാളാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
ഇയാൾ അറസ്റ്റിലായിട്ടുണ്ട്. ഇരുവരും ടി.സി പാളയയിൽ ഒന്നിച്ച് താമസിച്ചുവരുകയായിരുന്നു.ബുധനാഴ്ച ഇരുവരും വഴക്കുണ്ടാവുകയും സന്തോഷ് കൃഷ്ണകുമാരിയെ കൊലപ്പെടുത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.