മ​ഴ​യി​ല്ല; 41 വ​ർ​ഷ​ത്തി​നി​ടെ ഇ​താ​ദ്യം

ബം​​ഗ​ളൂ​രു: ക​ഴി​ഞ്ഞ 41 വ​ർ​ഷ​ത്തി​നി​ട​യി​ൽ ആ​ദ്യ​മാ​യി ഏ​പ്രി​ൽ മാ​സ​ത്തി​ൽ മ​ഴ ല​ഭി​ക്കാ​തെ ബം​​ഗ​ളൂ​രു. 1983ലാ​ണ് അ​വ​സാ​ന​മാ​യി ഏ​പ്രി​ലി​ൽ മ​ഴ ല​ഭി​ക്കാ​തി​രു​ന്ന​ത്. അ​തി​നു ശേ​ഷം ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ ഏ​പ്രി​ലി​ൽ ന​​ഗ​ര​ത്തി​ൽ മ​ഴ ല​ഭി​ച്ചി​ട്ടു​ണ്ട്. ഒ​രാ​ഴ്ച മു​മ്പ് ന​​ഗ​ര​ത്തി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ ഏ​താ​നും മി​നി​റ്റ് മാ​ത്രം നീ​ണ്ടു നി​ന്ന മ​ഴ മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ മാ​സ​ത്തി​ൽ ആ​കെ ല​ഭി​ച്ച​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ന​​ഗ​ര​ത്തി​ൽ രാ​ത്രി സ​മ​യ​ത്തെ ചൂ​ടും വ​ർ​ധി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ബം​ഗ​ളൂ​രു​വി​ന് പു​റ​മെ, ബം​ഗ​ളൂ​രു റൂ​റ​ൽ, ചി​ക്ക​ബെ​ല്ലാ​പു​ര, തു​മ​കു​രു, ചി​ത്ര​ദു​ർ​ഗ, ഹാ​സ​ൻ, കു​ട​ക്, മാ​ണ്ഡ്യ, മൈ​സൂ​രു, ചാ​മ​രാ​ജ​ന​ഗ​ർ, രാ​മ​ന​ഗ​ര എ​ന്നി​വ​യു​ൾ​പ്പെ​ടെ 12 ജി​ല്ല​ക​ളി​ൽ ഏ​പ്രി​ലി​ൽ മ​ഴ കു​റ​വാ​ണ് ല​ഭി​ച്ച​ത്. റെ​യ്ച്ചൂ​രി​ൽ 15 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് റെ​ക്കോ​ഡ് താ​പ​നി​ല​യാ​യ 45 ഡി​​ഗ്രി സെ​ൽ​ഷ്യ​സ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

Tags:    
News Summary - No rain; For the first time in 41 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.