ബംഗളൂരു: ദക്ഷിണ കന്നടയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്ര ഉത്സവത്തിൽ ഹിന്ദുക്കളല്ലാത്തവരെ കച്ചവടം ചെയ്യാൻ അനുവദിക്കില്ലെന്ന ബോർഡുമായി ഹിന്ദുത്വ സംഘടന. നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ പ്രവേശന കവാടമായ കുമാരധാരയിലാണ് ഹിന്ദു ജാഗരണ വേദികെ (എച്ച്.ജെ.വി)യുടെ പേരിൽ ബാനർ സ്ഥാപിച്ചത്. വർഷങ്ങളായി ക്ഷേത്രോത്സവത്തിൽ എല്ലാ മതസ്ഥരും കച്ചവടം നടത്തിവരാറുണ്ടെങ്കിലും ഹിന്ദുത്വ സംഘടനകളുടെ എതിർപ്പ് ഭയന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മുസ്ലിംകൾ കച്ചവടം നടത്തിയിരുന്നില്ലെന്നാണ് വിവരം.
കച്ചവടം വിലക്കിയ ബാനർ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ജില്ലാ ഭരണാധികാരികൾ രംഗത്തെത്തി ബാനർ നീക്കി. എന്നാൽ, അത്തരമൊരു സംഭവത്തെ കുറിച്ചറിയില്ലെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. ദക്ഷിണ കന്നട ജില്ലയിൽ കുമാരധാര നദിക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.