കോളജ് ജപ്തി ചെയ്തു; മലയാളി വിദ്യാർഥികളടക്കം പെരുവഴിയിൽ

ബംഗളൂരു: കർണാടകയിലെ കോലാറിൽ നഴ്സിങ് കോളജ് കെട്ടിടം ബാങ്ക് അധികൃതർ ജപ്തി ചെയ്തതോടെ വിദ്യാർഥികൾ പെരുവഴിയിലായി. കെ.ജി.എഫ് ഊർഗം പേട്ടിലെ കെ.കെ.ഇ.സി.എസ് നഴ്സിങ് കോളജിലാണ് സംഭവം. കോളജ് കെട്ടിടം സീൽ ചെയ്തതോടെ താൽക്കാലിക സംവിധാനമെന്ന നിലയിൽ സമീപത്തെ സ്കൂൾ കെട്ടിടത്തിലേക്ക് വിദ്യാർഥികളെ മാറ്റി. എന്നാൽ, വിദ്യാർഥികൾക്ക് ബദൽ പഠനസൗകര്യം ഒരുക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വിദ്യാർഥികളുടെ കിടക്കയും മറ്റു സാധനങ്ങളുമെല്ലാം പുറത്തേക്കിറക്കി. നിരവധി മലയാളി വിദ്യാർഥികൾ ഈ കോളജിൽ പഠിക്കുന്നുണ്ട്.

Tags:    
News Summary - Nursing college confiscated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.