പ്ര​സ​വ ശ​സ്ത്ര​ക്രി​യ മ​ര​ണ​ങ്ങ​ൾ; ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ബം​ഗ​ളൂ​രു : ബെ​ല്ലാ​രി ഗ​വ.​ജി​ല്ല ആ​ശു​പ​ത്രി​യി​ലെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച കൂ​ട്ട പ്ര​സ​വ ശ​സ്ത്ര​ക്രി​യ മ​ര​ണ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി സ​ർ​ക്കാ​ർ. ക​ഴി​ഞ്ഞ മാ​സം അ​വ​സാ​ന വാ​രം പ്ര​സ​വ ശ​സ്ത്ര​ക്രി​യെ​ത്തു​ട​ർ​ന്ന് നാ​ലു സ്ത്രീ​ക​ളും പ്ര​സ​വ​ത്തെ​ത്തു​ട​ർ​ന്ന് ഒ​രാ​ളും മ​രി​ച്ച സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ള​ർ ഡോ. ​എ​സ്. ഉ​മേ​ഷി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നാ​ണ് ന​ട​പ​ടി. ക​ർ​ണാ​ട​ക സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​ടെ പേ​രി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്താ​നും താ​ക്കീ​തി​നും ബെ​ല്ലാ​രി ജി​ല്ല സ​ർ​ജ​നെ താ​ക്കീ​ത് ചെ​യ്യാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.

ല​ളി​താ​മ്മ(30), റോ​സ​മ്മ(27), ന​ന്ദി​നി(29), മ​സ്കാ​ൻ(26) എ​ന്നി​വ​രാ​ണ് പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യി​ൽ ഒ​രാ​ഴ്ച​ക്കി​ട​യി​ൽ മ​രി​ച്ച​ത്. മ​ഹാ​ല​ക്ഷ്മി(20) വി​ജ​യ​ന​ഗ​ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ സു​ഖ​പ്ര​സ​വാ​ന​ന്ത​രം മൂ​ന്നാം​നാ​ൾ അ​മി​ത ര​ക്ത​സ്രാ​വ​ത്തെ​ത്തു​ട​ർ​ന്നും മ​രി​ച്ചു. സ്ത്രീ​ക​ളു​ടെ മ​ര​ണ​ത്തി​ൽ ലോ​കാ​യു​ക്ത സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.ശ​സ്ത്ര​ക്രി​യ​ക്കി​ടെ ന​ൽ​കി​യ നി​ല​വാ​രം കു​റ​ഞ്ഞ റി​ങ്ങേ​ഴ്‌​സ് ലാ​ക്ടേ​റ്റാ​ണ് (ഐ.​വി. ഫ്ലൂ​യി​ഡ്) മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. റി​ങ്ങേ​ഴ്‌​സ് ലാ​ക്ടേ​റ്റ് വി​ത​ര​ണം ചെ​യ്ത പ​ശ്ചി​മ ബം​ഗാ​ളി​ലെ പാ​സ്ചിം ബം​ഗ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സി​ന്റെ പേ​രി​ൽ കേ​സെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ നി​ർ​ദേ​ശം ന​ൽ​കി. ഈ ​ക​മ്പ​നി​യെ ക​രി​മ്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തും. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ക​മ്പ​നി​യെ​ക്കൊ​ണ്ട് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​ക്കാ​നു​ള്ള ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ര​ണ്ടു​ല​ക്ഷം രൂ​പ വീ​തം ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​കും.

സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു​റാ​വു​വി​ന് എ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രിശോ​ഭ കാ​റ​ന്ത് ലാ​ജെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ മ​റ​ച്ചു​വെ​ക്കു​ന്ന​താ​യും നാ​ലു ജി​ല്ല​ക​ളി​ൽ 30 സ്ത്രീ​ക​ളും 111 ന​വ​ജാ​ത ശി​ശു​ക്ക​ളും മ​രി​ച്ച​താ​യി അ​വ​ർ ആ​രോ​പി​ക്കു​ക​യും ചെ​യ്തു.

Tags:    
News Summary - Obstetric deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.