പാലക്കാട്/ ബംഗളൂരു: കോയമ്പത്തൂർ-പാലക്കാട് റൂട്ടിൽ പൊള്ളാച്ചി വഴി ആദ്യ ഡബ്ൾ ഡക്കർ ട്രെയിൻ ബുധനാഴ്ച പരീക്ഷണ ഓട്ടം നടത്തും. രാവിലെ എട്ടിന് കോയമ്പത്തൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ഒമ്പതിന് പൊള്ളാച്ചിയിലെത്തും. 9.25ന് പൊള്ളാച്ചിയിൽനിന്ന് യാത്ര തുടങ്ങി 11.05ന് പാലക്കാട് ജങ്ഷനിലെത്തും. 11.35ന് പാലക്കാട് ജങ്ഷനിൽനിന്ന് യാത്രതിരിച്ച് ഉച്ചക്ക് 1.10ന് പൊള്ളാച്ചിയിലെത്തും. ഇവിടെനിന്ന് 1.35ന് യാത്ര തുടങ്ങും. ഉച്ചക്ക് 2.40ന് കോയമ്പത്തൂരിലെത്തും. പാലക്കാട് ഡിവിഷൻ പരിധിയിൽ ആദ്യമായാണ് ഡബ്ൾ ഡക്കർ ട്രെയിനെത്തുന്നത്.
ഒരു കോച്ചില്‍ 120 പേര്‍ക്കിരിക്കാം. അതില്‍ 50 എണ്ണം സീറ്റുകള്‍ മുകളിലത്തെ ഡക്കിലും 48 എണ്ണം താഴത്തെ ഡക്കിലും ബാക്കിയുള്ളത് ഇരുവശങ്ങളിലുമാണ്. മൊബൈല്‍ ചാര്‍ജിങ് പോയന്റ്, എല്‍.ഇ.ഡി ഡിസ്േപ്ല, അനൗണ്‍സ്‌മെന്റ് ബോര്‍ഡ്, സി.സി.ടി.വി തുടങ്ങിയവയോടെ 160 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കും. നിലവിൽ ബംഗളൂരു-കോയമ്പത്തൂര്‍ റൂട്ടിൽ സർവിസ് നടത്തുന്ന (ഡബ്ൾ ഡക്കർ) ഉദയ് എക്സ്പ്രസ് പാലക്കാട് വരെ ദീർഘിപ്പിക്കുന്നതിന്‍റെ സാധ്യതയാണ് റെയിൽവേ പരിശോധിക്കുന്നത്. കോയമ്പത്തൂരിൽനിന്ന് പൊള്ളാച്ചി വഴി പാലക്കാട്ടെത്താൻ ഏറെ സമയം വേണ്ടിവരും. മൂന്നു മണിക്കൂറാണ് പരീക്ഷണ ഓട്ടത്തിൽ അനുവദിച്ചിട്ടുള്ള സമയം. വാളയാർ വഴി പാലക്കാട്-കോയമ്പത്തൂർ റൂട്ടിൽ ഒരു മണിക്കൂറിനുള്ളിൽ എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയിനുകൾ ഓടിയെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.