ബംഗളൂരു: കന്നട നാട്ടിൽ പ്രവാസി മലയാളികൾ ആഘോഷപൂർവം ഇന്ന് തിരുവോണത്തിലേക്ക്. കേരളത്തിലല്ലെങ്കിലും നാട്ടിലേതിനും കെങ്കേമമായാണ് ആഘോഷങ്ങൾ. ദിവസങ്ങൾക്കു മുമ്പേ മലയാളി സംഘടനകളും കൂട്ടായ്മകളും െറസിഡന്റ്സ് അസോസിയേഷനുകളും തുടങ്ങിയ ആഘോഷ പരിപാടികൾ തിരുവോണം കഴിഞ്ഞാലും ആഴ്ചകളോളം നീളും. കഴിഞ്ഞ വെള്ളി മുതൽ തിങ്കൾവരെ ബംഗളൂരു, മൈസൂരു, ഹൊസൂർ എന്നിവിടങ്ങളിൽ മലയാളികൾ ഓണച്ചന്തകൾ ഒരുക്കിയത് പലർക്കും അനുഗ്രഹമായി. വിലക്കയറ്റത്തിനിടയിലും മിതമായ നിരക്കിൽ ഓണത്തിന് ആവശ്യമായതെല്ലാം ചന്തകളിൽ ഒരുക്കി.
ബാംഗ്ലുർ കേരള സമാജം, കേരള സമാജം, കേരള സമാജം ദൂരവാണിനഗർ, മൈസൂരു കേരള സമാജം, സാന്ത്വനം അന്നാസാന്ദ്ര പാളയ, ആനേപ്പാളയ അയ്യപ്പ ക്ഷേത്രം, കോടിഹള്ളി അയ്യപ്പസേവാ സമിതി, കൈരളി കൾച്ചറൽ അസോസിയേഷൻ, കർണാടക നായർ സർവിസ് സൊസൈറ്റി, ഡെക്കാൻ കൾച്ചറൽ സൊസൈറ്റി, ഹൊസൂർ കൈരളി സമാജം തുടങ്ങിയവയുടെ നേതൃത്വത്തിൽ ഓണച്ചന്ത സംഘടിപ്പിച്ചു. തിരുവാതിരയും ഓണപ്പൂക്കളവുമൊക്കെയായി കോളജുകളിലും ആഘോഷം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.