ബംഗളൂരു: യുവതിയുടെ കൊലപാതകം പി.ജി ഹോസ്റ്റലുകളിലെ സുരക്ഷ സംബന്ധിച്ച് ഒട്ടെറെ ചോദ്യങ്ങള്‍ ഉയര്‍ത്തിയതോടെ സുരക്ഷ നടപടികള്‍ ശക്തമാക്കാന്‍ ഊര്‍ജിത നടപടികളുമായി പൊലീസ്. കൊറമംഗളയിലെ പി.ജി ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ അതിക്രമിച്ചുകയറിയ യുവാവ് 24കാരിയായ ബിഹാര്‍ സ്വദേശിനി കൃതികുമാരിയെ കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നടപടി. മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം പുതിയ താമസക്കാരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണം.
ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചരിത്രമുണ്ടെങ്കില്‍ ഇത് പൊലീസിനെ അറിയിക്കുകയും വേണം. പി.ജികളിലെ പ്രവേശന കവാടങ്ങള്‍ ഉള്‍പ്പെടെ സുപ്രധാന ഇടങ്ങളില്‍ നിര്‍ബന്ധമായും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണമെന്നും ലൈസന്‍സില്ലാത്ത പി.ജികള്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി. നേരത്തേ നഗരത്തിലെ 60 ശതമാനം പി.ജികളും ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ബംഗളൂരു പി.ജി ഓണേഴ്സ് അസോസിയേഷന് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.