ബംഗളൂരു: ഉത്തരേന്ത്യയിലെ പ്രയാഗ്രാജ് മാതൃകയിൽ മൈസൂരുവിലെ ടി. നരസിപ്പൂരിൽ കുംഭമേള സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി.
ഫെബ്രുവരിയിൽ മൂന്ന് ദിവസങ്ങളിലായാണ് മേള. മൈസൂരു ജില്ല ഡെപ്യൂട്ടി കമീഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡി മേള ഒരുക്ക മുന്നോടിയായി ടി. നരസിപ്പൂരിലെ ത്രിവേണി സംഗമം സന്ദർശിച്ചു. തുടർന്ന് തഹസിൽദാർ കോടതി ഓഡിറ്റോറിയത്തിൽ ജില്ല -താലൂക്ക് തല ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് കുംഭമേളയുടെ എസ്റ്റിമേറ്റ് തയാറാക്കി രണ്ട് ദിവസത്തിനകം സമർപ്പിക്കാനും മതസൗഹാർദ പരിപാടി സംഘടിപ്പിക്കാനുള്ള വേദി കണ്ടെത്താനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.