ബംഗളൂരു: മേയ് ഏഴിന് കർണാടകയിലെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് രണ്ടുദിവസത്തിനിടെ അഞ്ചു റാലികളിൽ പങ്കെടുക്കും. വടക്കൻ കർണാടകയിൽ വോട്ട് ഏകോപിപ്പിക്കാൻ പാർട്ടി നടത്തുന്ന ശ്രമങ്ങൾക്ക് ശക്തി പകരുകയാണ് ലക്ഷ്യം. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ മണ്ഡലങ്ങളിലാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലി നടത്തുന്നത്.
ശനിയാഴ്ച രാത്രി ബെളഗാവിയിലെത്തുന്ന പ്രധാനമന്ത്രി ഞായറാഴ്ച രാവിലെ ബെളഗാവിയിൽ റാലി തുടങ്ങും. തുടർന്ന് ഉത്തര കന്നഡയിലെ സിർസിയിലും ദാവൻകരയിലും ബെള്ളാരിയിലും റാലി നടത്തിയശേഷം ഹൊസപേട്ടിലേക്ക് മടങ്ങും. തിങ്കളാഴ്ച ബാഗൽകോട്ടിലാണ് റാലി. സുരക്ഷ മുൻനിർത്തി താലൂക്കിൽ മുഴുവനായും ഡ്രോൺ ഉപയോഗിക്കുന്നത് നിരോധിച്ചതായി ഡെപ്യൂട്ടി കമീഷണർ നിതേഷ് പാട്ടീൽ ഉത്തരവിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.