കർണാടകയിൽ രണ്ട് ദിവസത്തിനുള്ളിൽ അഞ്ച് റാലികളുമായി പ്രധാനമന്ത്രി
text_fieldsബംഗളൂരു: മേയ് ഏഴിന് കർണാടകയിലെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് രണ്ടുദിവസത്തിനിടെ അഞ്ചു റാലികളിൽ പങ്കെടുക്കും. വടക്കൻ കർണാടകയിൽ വോട്ട് ഏകോപിപ്പിക്കാൻ പാർട്ടി നടത്തുന്ന ശ്രമങ്ങൾക്ക് ശക്തി പകരുകയാണ് ലക്ഷ്യം. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ മണ്ഡലങ്ങളിലാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലി നടത്തുന്നത്.
ശനിയാഴ്ച രാത്രി ബെളഗാവിയിലെത്തുന്ന പ്രധാനമന്ത്രി ഞായറാഴ്ച രാവിലെ ബെളഗാവിയിൽ റാലി തുടങ്ങും. തുടർന്ന് ഉത്തര കന്നഡയിലെ സിർസിയിലും ദാവൻകരയിലും ബെള്ളാരിയിലും റാലി നടത്തിയശേഷം ഹൊസപേട്ടിലേക്ക് മടങ്ങും. തിങ്കളാഴ്ച ബാഗൽകോട്ടിലാണ് റാലി. സുരക്ഷ മുൻനിർത്തി താലൂക്കിൽ മുഴുവനായും ഡ്രോൺ ഉപയോഗിക്കുന്നത് നിരോധിച്ചതായി ഡെപ്യൂട്ടി കമീഷണർ നിതേഷ് പാട്ടീൽ ഉത്തരവിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.