ബംഗളൂരു: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഞായറാഴ്ച ബംഗളൂരുവിൽ ഒരു വേദിയിലെത്തും. രാത്രി 8.30ന് ശിവാജി നഗർ മണ്ഡലത്തിൽ നടക്കുന്ന റാലിയിൽ ഇരുനേതാക്കളും അണികളെ അഭിസംബോധന ചെയ്യും. സിറ്റിങ് എം.എൽ.എ റിസ്‍വാൻ അർഷാദാണ് ശിവാജി നഗറിൽ കോൺഗ്രസ് സ്ഥാനാർഥി.
ഞായറാഴ്ച വൈകീട്ട് 3.30ന് ആനേക്കലിൽ പ്രചാരണത്തിൽ പങ്കെടുക്കുന്ന രാഹുൽഗാന്ധി, വൈകീട്ട് 5.30ന് പുലികേശി നഗറിൽ കോൺഗ്രസ് സ്ഥാനാർഥിക്കുവേണ്ടി പ്രചാരണം നയിക്കും. പ്രിയങ്ക ഗാന്ധി ഞായറാഴ്ച ഉച്ചക്ക് 2.30ന് മൂഡബിദ്രിയിൽ റാലിയിൽ പങ്കെടുക്കും.
മുൽകിയിലെ കോൽനാട് മൈതാനത്ത് നടക്കുന്ന റാലിയിൽ മംഗളൂരു നോർത്, മൂഡബിദ്രി, കൗപ തുടങ്ങിയ മണ്ഡലങ്ങളിൽനിന്നുള്ള അര ലക്ഷത്തോളം പേർ പങ്കാളികളാവും. വൈകീട്ട് ബംഗളൂരുവിലെത്തുന്ന പ്രിയങ്ക 5.30ന് മഹാദേവപുര മണ്ഡലത്തിൽ റോഡ് ഷോക്ക് നേതൃത്വം നൽകും. വൈകീട്ട് ഏഴിന് ബംഗളൂരു സൗത്തിൽ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.
തുടർന്നാണ് ശിവാജി നഗറിൽ രാഹുലുമൊത്ത് സംയുക്ത റാലിക്ക് നേതൃത്വം നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.