ബംഗളൂരു: പുതുപ്പള്ളി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കർണാടകയിലും പ്രചാരണം സജീവമാക്കുന്നു. കർണാടക യു.ഡി.എഫിന്റെ നേതൃത്വത്തിലാണ് ബംഗളൂരു നഗരത്തിലും കർണാടകയുടെ ഇതര പ്രദേശങ്ങളിലും കഴിയുന്ന പുതുപ്പള്ളി മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ പ്രചാരണം നടത്തുന്നത്. ഉമ്മൻചാണ്ടിക്ക് അഭേദ്യ ബന്ധമുണ്ടായിരുന്ന നഗരമാണ് ബംഗളൂരു. കർണാടക നിയമസഭ തെരശഞ്ഞടുപ്പുകളിൽ മലയാളി വോട്ടർമാർക്കിടയിലേക്ക് പ്രചാരണത്തിനെത്തിയിരുന്ന ഉമ്മൻചാണ്ടി ബംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പിതാവിനെ ശുശ്രൂഷിക്കാൻ ബംഗളൂരുവിലെത്തിയ മകൻ ചാണ്ടി ഉമ്മൻ യു.ഡി-എഫ് കർണാടക സംഘടിപ്പിച്ച പ്രചാരണ ആസൂത്രണ യോഗത്തിൽ പങ്കാളിയായിരുന്നു.
പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർഥിയായ ചാണ്ടി ഉമ്മന് വേണ്ടി തെരഞ്ഞെടുപ്പ് പ്രവർത്തങ്ങൾ സജീവമാക്കാൻ യു.ഡി.എഫ് കർണാടകയുടെ നേതൃത്വത്തിൽ പരിപാടികൾ ആവിഷ്കരിച്ചു. ചെയർമാൻ സത്യൻ പുത്തൂർ അധ്യക്ഷത വഹിച്ചു. മെറ്റി ഗ്രേസ്, സി.പി. സദക്കത്തുല്ല, അഡ്വ. പ്രമോദ്, സിദ്ദിഖ് തങ്ങൾ, റഹീം ചാവശേരി, അഡ്വ. രാജ് മോഹൻ, ഡോ. നകുൽ എന്നിവർ സംസാരിച്ചു. കൺവീനർ എം.കെ. നൗഷാദ് സ്വാഗതവും ശംസുദ്ദീൻ കൂടാളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.