ഉഡുപ്പിയിൽ മൽസ്യത്തൊഴിലാളികളുമായി രാഹുൽ ഗാന്ധി സംസാരിക്കുന്നു

മത്സ്യത്തൊഴിലാളികളുമായി സംവദിച്ച് രാഹുൽ ഗാന്ധി

ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേറിയാൽ മത്സ്യത്തൊഴിലാളികൾക്ക് 10 ലക്ഷത്തിന്റെ ഇൻഷുറൻസ് കവറേജും കുടുംബത്തിലെ വനിതകൾക്ക് ഒരു ലക്ഷത്തിന്റെ പലിശരഹിത വായ്പയും ഏർപ്പെടുത്തുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഉഡുപ്പിയിലെ കൗപയിൽ മത്സ്യത്തൊഴിലാളികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. മത്സ്യവള്ളങ്ങൾക്ക് ഉപയോഗിക്കുന്ന ഡീസൽ ലിറ്ററിന് 25 രൂപ സബ്സിഡി നൽകും.

ദാരിദ്യത്തിനും പണപ്പെരുപ്പത്തിനും ഇടയിൽ ഞെരിയുകയാണ് മത്സ്യത്തൊഴിലാളികൾ. മത്സ്യലഭ്യത കുറയുകയും നടത്തിപ്പ് ചെലവ് വർധിക്കുകയും ചെയ്യുന്നത് മത്സ്യവില ഉയർത്താനിടയാക്കുന്നു. മത്സ്യത്തൊഴിലാളികൾ പ്രതിസന്ധി ഘട്ടത്തിലാണെന്ന് അറിയാമെന്നും അതിനാൽ കോൺഗ്രസ് സഹായത്തിനെത്തുമെന്നും രാഹുൽ പറഞ്ഞു.

ഈ വാഗ്ദാനങ്ങൾ ആദ്യ മന്ത്രിസഭ യോഗത്തിൽതന്നെ നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. പിന്നീട്, മംഗളൂരുവിൽ നടന്ന റാലിയിൽ രാഹുൽ ഗാന്ധി പ​ങ്കെടുത്തു.

Tags:    
News Summary - Rahul Gandhi interacts with fishermen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.