ബംഗളൂരു: കനത്ത ചൂടിൽ ഉരുകിയ ബംഗളൂരുവിന് ആശ്വാസമായി മഴ. അഞ്ച് മാസത്തെ നീണ്ട ഇടവേളക്കുശേഷമാണ് മഴ. നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളിയാഴ്ച ഉച്ചക്കുശേഷം മഴ ലഭിച്ചു. വിധാൻ സൗധ, മെജസ്റ്റിക്, കെ.ആർ മാർക്കറ്റ്, എം.ജി റോഡ്, യശ്വന്ത്പുർ, ഗോവർധൻ തിയറ്റർ, ജാലഹള്ളി, നാഗർഭാവി, വിജയനഗർ, വിവേക് നഗർ, സദാശിവനഗർ, മല്ലേശ്വരം, വൈറ്റ്ഫീൽഡ്, ജയനഗർ, കേംബ്രിഡ്ജ് ലേഔട്ട്, ജെ.പി നഗർ, വസന്തപുര, ചാമരാജ്പേട്ട്, വൈറ്റ്ഫീൽഡ് തുടങ്ങി നിരവധി പ്രദേശങ്ങളിലാണ് മഴ ലഭിച്ചത്. ചിലയിടങ്ങളിൽ മരച്ചില്ലകൾ പൊട്ടിവീണ് നാശനഷ്ടങ്ങളുണ്ടായി. മഴ പെയ്തതോടെ ഇരുചക്രവാഹനങ്ങൾ റോഡിൽ തെന്നി വീഴുന്നത് വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.