ബംഗളൂരു: സഹനത്തിെൻറ വ്രതകാലം അവസാനിക്കവെ, മുസ്ലിംകൾ ചെറിയ പെരുന്നാളിെൻറ ആഘോഷത്തിനായി ഒരുങ്ങി. പരമാവധി പുണ്യം നേടിയെടുക്കാൻ വിശ്വാസികൾ റമദാനിെൻറ അവസാനത്തെ പത്തിലെ ദിനരാത്രങ്ങളിൽ പ്രാർഥനകളാൽ സജീവമായിരുന്നു. സഹോദരങ്ങൾക്കായി കരുതലിെൻറ ദാനപ്രവൃത്തികളും സൗഹാർദത്തിെൻറ ഇഫ്താർ സംഗമങ്ങളും വിവിധ മലയാളി സംഘടനകൾക്ക് കീഴിൽ സജീവമായി.
കർണാടകയിൽ ഉഗാദി ആഘോഷവും കേരളത്തിൽ വിഷു ആഘോഷവും പെരുന്നാളിനോട് ചേർന്നു വരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഉഗാദിയും ചെറിയ പെരുന്നാളും തൊട്ടടുത്ത ദിനങ്ങളിലെത്തുന്നതോടെ ബംഗളൂരുവിലെ വിപണിയും സജീവമാണ്.
മലയാളികളുടെ നേതൃത്വത്തിൽ വിവിധ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന് ഒരുക്കം പൂർത്തിയായിവരുന്നു. പെരുന്നാൾ നമസ്കാര സ്ഥലവും സമയവും ചുവടെ:
- കോൾസ് പാർക്ക് മസ്ജിദു റഹ്മ ഈദ്ഗാഹ്: ശിവാജി നഗർ സഫീന ഗാർഡൻ, നേതൃത്വം ജമാഅത്തെ ഇസ്ലാമി കേരള ശൂറ അംഗം പി.എം. സാലിഹ്- രാവിലെ 8.30
- ഡബ്ൾ റോഡ് ശാഫി മസ്ജിദ്: നേതൃത്വം- സെയ്ദ് മുഹമ്മദ് നൂരി-രാവിലെ 7.30
- തിലക് നഗർ മസ്ജിദ് യാസീൻ: നേതൃത്വം- മുഹമ്മദ് മുസ്ലിയാർ കുടക്- രാവിലെ 8.30
- മോത്തി നഗർ മഹ്മൂദിയ മസ്ജിദ്: നേതൃത്വം- പി.എം. മുഹമ്മദ് മൗലവി- രാവിലെ 9.00
- ആസാദ് നഗർ മസ്ജിദ് നമിറ: നേതൃത്വം- അബ്ദുൽ അസീസ് മുസ്ലിയാർ- രാവിലെ 9.00
- മൈസൂർ ഇസ്ലാഹി സെൻറർ ഈദ്ഗാഹ്: ബന്നിമണ്ഡപ്- ബാലഭവൻ, നേതൃത്വം- അസീസ് മൗലവി മുട്ടിൽ- രാവിലെ 7.30
- ബാംഗ്ലൂർ ഇസ്ലാഹി സെൻറർ സൗത്ത് ബാംഗ്ലൂർ ഇസ്ലാഹി സെൻറർ ഈദ്ഗാഹ്: ബി.ടി.എം ലേഔട്ട് ജനാർദൻ ഗവ. കന്നഡ സ്കൂളിന് സമീപം, നേതൃത്വം- ബിലാൽ കൊല്ലം- രാവിലെ 8.00
- വൈറ്റ് ഫീൽഡ് ഇസ്ലാഹി സെൻറർ: നെക്സസ് വൈറ്റ്ഫീൽഡ് മാൾ പ്രാർഥന ഹാൾ, നേതൃത്വം- ഇംതിയാസ് തിരുവമ്പാടി- രാവിലെ 8.00
- ഹെഗ്ഡെ നഗർ സുൽനൂറൈൻ സലഫി മസ്ജിദ്: നേതൃത്വം- മുബാറക് ബിൻ മുസ്തഫ- രാവിലെ 7.30
- കമ്മനഹള്ളി അസ്റ മസ്ജിദ്: നേതൃത്വം, റിയാസ് ഗസ്സാലി-രാവിലെ: 9. 00
- എച്ച്.എ.എൽ ഖലീൽ മസ്ജിദ്: നേതൃത്വം, റഫീഖ് ബാഖവി - രാവിലെ 9.00
- കോട്ടൺ പേട്ട്, തവക്കൽ മസ്താൻ ദർഗ മസ്ജിദ്: നേതൃത്വം, എം.പി. ഹാരിസ് ഹിഷാമി - രാവിലെ 7.30
- മാറത്തഹള്ളി ടിപ്പു മസ്ജിദ്: നേതൃത്വം, അബ്ദുൽ സമദ് മാണിയൂർ - രാവിലെ 9.00
- ബിഡദി ജാമിഅ മസ്ജിദ്: നേതൃത്വം, ജലീൽ മുസ്ലിയാർ കുടക് - രാവിലെ 7.00
- ബി.ടി.എം ലേഔട്ട് ഈദ് ഗാഹ്: നേതൃത്വം, ബിലാൽ കൊല്ലം - രാവിലെ 8.00
- ശിവാജി നഗർ ഈദ് ഗാഹ്: മദ്റസ നിസ്വാൻ സ്കൂൾ: നേതൃത്വം, നിസാർ സ്വലാഹി- രാവിലെ 7.30
- ആർ.സി പുരം ഖുവ്വത്തുൽ ഇസ്ലാം മസ്ജിദ്: നേതൃത്വം- ഹുസൈനാർ ഫൈസി (9845520480)- രാവിലെ 8.00
- ബൊമ്മനഹള്ളി മഹ്മൂദിയ്യ മസ്ജിദ്: നേതൃത്വം, മുസ്തഫ ഹുദവി (9995618616)- രാവിലെ 7.30
- ഇലക്ട്രോണിക് സിറ്റി മസ്ജിദ് സ്വാലിഹ്: നേതൃത്വം, ഹുജ്ജത്തുല്ല ഹുദവി (9844191228)- രാവിലെ 8.00
- ഇസ്ലാംപുർ എച്ച്.എ.എൽ മസ്ജിദ് ഇ- ഖലീൽ: 9986511965 -രാവിലെ 9.00
- നീലസാന്ദ്ര മദീന മസ്ജിദ്: നേതൃത്വം, ഷരീഫ് സിറാജി (9449633516)- രാവിലെ 8.30
- ബി.ടി.എം തഖ്വ മസ്ജിദ്: നേതൃത്വം, ഇസ്മായിൽ സെയ്നി (9986953822)- രാവിലെ 9:00
- മാർക്കം റോഡ് ഉമറുൽ ഫാറൂഖ് മസ്ജിദ്: നേതൃത്വം, സുഹൈൽ ഫൈസി (9071114898)- രാവിലെ 8.30
- ഡി.ജെ ഹള്ളി മസ്ജിദുൽ മദീന: നേതൃത്വം, ഷാഫി ഫൈസി ( 9845099540)- രാവിലെ 9.00
- ജാലഹള്ളി ഷാഫി ജുമാ മസ്ജിദ്: നേതൃത്വം, ശഹീറലി ഫൈസി (9845754463)- രാവിലെ 9.00
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.