ബംഗളൂരു: കൂട്ട ലൈംഗിക പീഡനക്കേസിൽ ജയിലിൽ കഴിയുന്ന ഹാസൻ മുൻ ജെ.ഡി-എസ് എം.പി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ഹൈകോടതി 29ലേക്ക് നീട്ടി.
സർക്കാറിന് എതിർവാദം സമർപ്പിക്കാനുള്ള സമയം അനുവദിച്ചാണ് ജസ്റ്റിസ് എം. നാഗപ്രസന്ന നീട്ടിയത്. ജാമ്യാപേക്ഷ ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു. പ്രജ്വലിന്റെ പേരിലുള്ള രണ്ടാമത്തെ പീഡനക്കേസിൽ നൽകിയ ജാമ്യ ഹരജിയാണ് തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.