കെ.​എ​സ്.​എ​ഫ്.​എ വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. ഷ​കീ​ൽ അ​ബ്ദു​ൽ റ​ഹ്‌​മാ​ന്

‘ബാം​ഗ്ലൂ​രി​ലെ പു​ത്തൂ​ർ​ക്കാ​ർ’ കൂ​ട്ടാ​യ്മ സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

കെ.​എ​സ്.​എ​ഫ്.​എ വൈ​സ് പ്ര​സി​ഡ​ന്റി​ന് സ്വീ​ക​ര​ണം

ബം​ഗ​ളൂ​രു: കാ​സ​ർ​കോ​ട് മൊ​ഗ്രാ​ൽ പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ കൂ​ട്ടാ​യ്മ​യാ​യ ‘ബാം​ഗ്ലൂ​രി​ലെ പു​ത്തൂ​ർ​ക്കാ​ർ’ ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റാ​യി നി​യ​മി​ത​നാ​യ മൊ​ഗ്രാ​ൽ പു​ത്തൂ​രു​കാ​ര​നാ​യ അ​ഡ്വ. ഷ​കീ​ൽ അ​ബ്ദു​ൽ റ​ഹ്‌​മാ​ന് സ്വീ​ക​ര​ണം ന​ൽ​കി.

ശി​വാ​ജി ന​ഗ​റി​ലെ റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ്‌ അ​മീ​ർ, സെ​ക്ര​ട്ട​റി അ​യാ​സ, ട്ര​ഷ​റ​ർ മ​നാ​ഫ്, ചെ​യ​ർ​മാ​ൻ റ​ഹീം എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​പ​ഹാ​രം ന​ൽ​കി. അ​മ്മി ചാ​യി​ത്തോ​ട്ടം സ്വാ​ഗ​തം പ​റ​ഞ്ഞു. ഹു​സൈ​ൻ, പി.​എ​ച്ച്. അ​ബ്ദു​ല്ല, സി​റാ​ജ്, ശി​ഹാ​ബ്, അം​സു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​നൊ​പ്പം കാ​യി​ക​മാ​യും വ​ള​ർ​ന്നു​വ​രാ​ൻ യു​വ​ത​ല​മു​റ​ക്ക് പ്ര​ചോ​ദ​നം ന​ൽ​ക​ണ​മെ​ന്ന് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ഷ​കീ​ൽ അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Reception to KSFA Vice President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.