ബംഗളൂരു: കെ.എസ്.എൻ.ഡി.സി ഇടിമിന്നലോടുകൂടിയ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ ബംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ.
ബംഗളൂരു റൂറൽ, ബംഗളൂരു അർബൻ, ചാമരാജനഗർ, ചിക്കബല്ലാപുര, കോലാർ, മാണ്ഡ്യ, മൈസൂരു, രാമനഗര, തുമകുരു എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ നഗരത്തിന്റെ പലഭാഗങ്ങളിലും ഇന്നലെ വൈകീട്ട് ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചു. ബംഗളൂരുവിൽ രണ്ട് ദിവസമായി താപനില 37 സെൽഷ്യസിൽതന്നെ തുടരുകയാണ്.
മേയ് 7 മുതൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്ന് നേരത്തേ വിവിധ കാലാവസ്ഥ നിരീക്ഷകർ പ്രവചിച്ചിരുന്നു. അതേസമയം വടക്കൻ കർണാടക ചുട്ടുപൊള്ളുകയാണ്. മേയ് 8നുശേഷം സംസ്ഥാനത്തെ താപനില 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് കെ.എസ്.എൻ.ഡി.സി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.