ബംഗളൂരു: ആർ.എസ്.എസും ബി.ജെ.പിയും ജനാധിപത്യത്തെ ആക്രമിക്കുകയും രാജ്യത്ത് വിദ്വേഷവും വെറുപ്പും പടര്‍ത്തുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കല്യാണ കര്‍ണാടകയിലെ ബിദറിൽ ഭല്‍ക്കി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബസവണ്ണയുടെ കര്‍മഭൂമിയാണ് ബിദർ. ബസവണ്ണയാണ് ആദ്യം ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുകയും വഴികാട്ടിത്തരുകയും ചെയ്തത്. അദ്ദേഹത്തിന്റെ ആശയങ്ങളായ തുല്യ അവസരം, തുല്യ പങ്കാളിത്തം, എല്ലാവരും ഒന്നിച്ചു മുന്നോട്ട് എന്നിവയെയും ആര്.എസ്.എസും ബി.ജെ.പിയും ആക്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
രാജ്യത്തുടനീളം ആര്.എസ്.എസും ബി.ജെ.പി.യും ജനാധിപത്യത്തെ ആക്രമിക്കുകയാണ്. പാവപ്പെട്ടവരിലും ദുര്‍ബല ജനങ്ങളിലുംനിന്ന് അവര്‍ പണം സ്വീകരിച്ച് രണ്ടോ മൂന്നോ സമ്പന്നർക്ക് നല്കുന്നു. എല്ലാവര്ക്കും 15 ലക്ഷം രൂപ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കിയ വ്യാജ വാഗ്ദാനം പോലെയല്ല കോണ്‍ഗ്രസിന്റേത്. അധികാരത്തിലെത്തിയാൽ ഉടൻ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റും. മുഖ്യമന്ത്രി ആരായാലും അവര്‍ ആദ്യദിനം തന്നെ വാഗ്ദാനങ്ങള്‍ നിയമങ്ങളാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് 150 സീറ്റ് നേടാന്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, രണ്‍ദീപ് സിങ് സുർജെവാല, ഭല്‍ക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഈശ്വര്‍ ഖന്ദ്രെ എന്നിവര്‍ പങ്കെടുത്തു. ബിദറിലെ ഹംനാബാദിലും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.