ബംഗളൂരു: മുസ്ലിം ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദര്‍ശിച്ചു. കേരളത്തിലെയും കര്‍ണാടകയിലെയും ന്യൂനപക്ഷ രാഷ്ട്രീയവും വര്‍ഗീയ ധ്രുവീകരണങ്ങളെ ഒറ്റപ്പെടുത്തേണ്ടതിന്റെ അനിവാര്യതയും ഇരുവരും ചര്‍ച്ച ചെയ്തു.
ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തനങ്ങളെ കുറിച്ച് സിദ്ധരാമയ്യ ചോദിച്ചറിഞ്ഞു.ഡോ. എ.പി.ജെ. അബ്ദുല്‍ കലാം പുരസ്കാരം സ്വീകരിച്ച സാദിഖലി ശിഹാബ് തങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നസീര്‍ അഹമ്മദ് ഖാന്, കർണാടക ഫിനാന്‍സ് സെക്രട്ടറി ഡോ. ജാഫര്‍ ഐ.എ.എസ്, എ.ഐ.കെ.എം.സി.സി സെക്രട്ടറി എം.കെ. നൗഷാദ്, സുബൈര്‍ കമാല്‍ ഹാജി എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.