നാ​ഗ​ര​ഭാ​വി സാ​ന്ത്വ​ന ട്ര​സ്റ്റ് സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ലെ മു​ഖ്യാ​തി​ഥി എ.​ഐ.​എ​ഫ്.​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്റ്

എ​ൻ.​എ. ഹാ​രി​സ് എം.​എ​ൽ.​എ

സം​സാ​രി​ക്കു​ന്നു

സാ​ന്ത്വ​ന ട്ര​സ്റ്റ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു

ബം​ഗ​ളൂ​രു: നാ​ഗ​ര​ഭാ​വി സാ​ന്ത്വ​ന ട്ര​സ്റ്റ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന്റെ മൂ​ന്നാം സീ​സ​ൺ അ​ൾ​സൂ​രി​ലെ സൗ​ത്ത് യു​നൈ​റ്റ​ഡ് ഫു​ട്ബാ​ൾ ക്ല​ബി​ൽ ന​ട​ന്നു.

അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് എ​ൻ.​എ. ഹാ​രി​സ് എം.​എ​ൽ.​എ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. സാ​ന്ത്വ​ന യൂ​ത്ത് വി​ങ് സം​ഘ​ടി​പ്പി​ച്ച, നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ കോ​ർ​പ​റേ​റ്റ് വി​ഭാ​ഗ​ത്തി​ൽ ഒ​റാ​ക്ൾ എ​ഫ്സി​യും , റൊ​ബോ​ണാ സ്പോ​ർ​ട്ട്സും, ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ സൂ​പ്പ​ർ ഹീ​റോ​സും സോ​ക്ക​ർ എ​യ്ഡ്സും, അ​ണ്ട​ർ 18 വി​ഭാ​ഗ​ത്തി​ൽ നാ​ഗ​ര​ഭാ​വി യു​നൈ​റ്റ​ഡ് എ​ഫ് സി​യും സു​ഖ് സാ​ഗ​ർ എ​ഫ് സി​യും, അ​ണ്ട​ർ 13 വി​ഭാ​ഗ​ത്തി​ൽ മെ​ജ​സ്റ്റി​ക് സ്ട്രൈ​ക്കേ​ഴ്സും യു​നൈ​റ്റ​ഡ് അ​ക്കാ​ദ​മി​യും യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ സാ​ന്ത്വ​ന ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഡോ. ​ഷ​മാ​നും, സ്പോ​ർ​ട്സ് വി​ഭാ​ഗം ക​ൺ​വീ​ന​ർ ഷ​റ​ഫ് ഇ​സ്മ​യി​ലും സ​മ്മാ​നി​ച്ചു.

Tags:    
News Summary - Santhvana Trust Organized Football Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.