ബംഗളൂരു: സർജാപുര മലയാളി സമാജം സെപ്റ്റംബർ 24, 25 തീയതികളിൽ ഓണാഘോഷം സംഘടിപ്പിക്കും. 'ചിങ്ങനിലാവ്-22' എന്ന തലക്കെട്ടിൽ പാലസ് ഗാർഡൻസ് ഓഡിറ്റോറിയത്തിലാണ് ആഘോഷം. 24 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഇന്ത്യയിലെ നൂറാമത്തെ യൂണികോൺ നിക്ഷേപം കരസ്ഥമാക്കിയ നിയോ-ബാങ്കിങ് സ്ഥാപനമായ "ഓപ്പണിന്റെ" സി.ഇ.ഒ അനീഷ് അച്യുതൻ, സി.ഒ.ഒ മേബിൾ ചാക്കോ, ഡിവൈൻ പ്രൊവിഡൻസ് സ്കൂളിന്റെ പ്രിൻസിപ്പൽ റവ. ഫാ. സെബാസ്റ്റ്യൻ ആന്റണി എന്നിവർ സന്നിഹിതരാകും.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളിയെ ആദരിക്കും. കൃഷ്ണ ദിയയും മൻജിത് സുമനും നയിക്കുന്ന സംഗീത പരിപാടിയും സമാജത്തിന്റെ വനിത അംഗങ്ങളുടെ മെഗാ തിരുവാതിരയും ഉണ്ടാകും. സെപ്റ്റംബർ 25ന് സമാജം അംഗങ്ങളുടെ കലാ പരിപാടികളോടെ ആരംഭിക്കുന്ന ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ പുന്നാട് പൊലിക അവതരിപ്പിക്കുന്ന നാടൻ പാട്ടും,
ഇളവൂർ അനിൽ കുമാറിന്റെ ചാക്യാർകൂത്തും ഉണ്ടാകും. വിഭവസമൃദ്ധമായ സദ്യയും അഗസ്ത്യ ഗുരുകുലം അവതരിപ്പിക്കുന്ന കളരിപ്പയറ്റിനും ശേഷം വൈകീട്ട് ഓണാഘോഷം സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9611909522 , 9986023499.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.