ബംഗളൂരു: ചിക്കമഗളൂരുവിലെ ബനക്കല്‍ ഗ്രാമത്തില്‍നിന്നും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെയും കൊണ്ടുപോയ ആംബുലൻസ് ചര്‍മാടി ചുരത്തിൽ കുടുങ്ങി.
പ്രകൃതിഭംഗി ആസ്വദിക്കാനും കാമറയില്‍ പകര്‍ത്താനുമായി സഞ്ചാരികളുടെ തിരക്കേറിയതോടെയാണ് ചര്‍മാടി ചുരം പാതയില്‍ ഗതാഗത തടസ്സം നേരിട്ടത്. ഇടുങ്ങിയ ചര്‍മാടി ചുരത്തിന്റെ ഇരുവശത്തും സഞ്ചാരികളുടെ വണ്ടികള്‍ പാര്‍ക്ക് ചെയ്തതിനാല്‍ ആംബുലന്‍സിന് കടന്നുപോകാന്‍ ഏറെ പരിശ്രമിക്കേണ്ടി വന്നു.
ആംബുലന്‍സിന്റെ ശബ്ദം കേട്ടിട്ടും വാഹനങ്ങള്‍ മാറ്റി യാത്രാസൗകര്യമൊരുക്കാന്‍ സഞ്ചാരികള്‍ തയാറായില്ല. മഴക്കാലത്ത് ഉരുള്‍പൊട്ടല്‍ സാധ്യത ഏറെയുള്ള പ്രദേശമാണ് ചര്‍മാടി ചുരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.