ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ അപകീർത്തികരമായ പോസ്റ്ററുകൾ നിർമിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ തുമകുരു സ്വദേശി ശ്രീനിവാസ മൂർത്തിക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് വക്താവും ലീഗൽസെൽ ജനറൽ സെക്രട്ടറിയുമായ സൂര്യ മുകുന്ദരാജിന്റെ പരാതിയിൽ ബംഗളൂരു ഹൈ ഗ്രൗണ്ട് പൊലീസാണ് കേസെടുത്തത്.
സിദ്ധരാമയ്യയെയും ദസറ ആഘോഷത്തെയും ചേർത്ത് കളിയാക്കുന്ന രീതിയിൽ തയാറാക്കിയ പോസ്റ്റുകൾ ഹിന്ദുസ്ഥാനി സേനയുടെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതേ സംഭവത്തിൽ പോസ്റ്റ് ‘ജയ് കർണാടക’എന്ന വാട്സ്ആപ് ഗ്രൂപ്പിൽ ഷെയർ ചെയ്തതിന് സോമന ഗൗഡ എന്നയാൾക്കെതിരെ മംഗളൂരു ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി മുഹമ്മദ് നന്ദാവറ നൽകിയ പരാതിയിൽ ബന്ത്വാൾ സിറ്റി പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.