അ​ബ്ദു​ൽ ഹ​ക്കിം (പ്ര​സി​.) , അ​ബ്ദു​ൽ റ​ഹ്മാ​ൻ ഹാ​ജി (ജന. സെക്ര.)

എ​സ്.​എം.​എ: അ​ബ്ദു​ൽ ഹ​ക്കിം പ്ര​സിഡന്റ്, അ​ബ്ദു​ൽ റ​ഹ്മാ​ൻ ഹാ​ജി ജ​നറൽ സെ​ക്രട്ടറി

ബം​ഗ​ളൂ​രു: സു​ന്നി മാ​നേ​ജ്മെൻറ് അ​സോ​സി​യേ​ഷ​ൻ (എ​സ്.​എം.​എ) ബം​ഗ​ളൂ​രു ജി​ല്ല പ്ര​സി​ഡ​ന്റാ​യി അ​ബ്ദു​ൽ ഹ​ക്കി​മി​നെ​യും ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി​യാ​യി അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സി.​എ. സ​ത്താ​ർ മൗ​ല​വി (ട്ര​ഷ.), മു​ത്വ​ലി​ബ് ഹാ​ജി, അ​ബ്ദു​ൽ ജ​ലീ​ൽ ഹാ​ജി, ബ​ഷീ​ർ ഹാ​ജി ശി​വാ​ജി ന​ഗ​ർ, ഷം​സു​ദ്ദീ​ൻ ല​ക്ഷ്മി ലേ​ഔ​ട്ട് (വൈ. ​പ്ര​സി.), അ​ബ്ദു​ൽ ഹ​മീ​ദ്, സ​മീ​ർ ബാ​ബു, എം.​കെ. ന​സീ​ർ ഹാ​ജി, മ​സ്താ​ൻ കെ.​ആ​ർ പു​രം (ജോ. ​സെ​ക്ര.) എ​ന്നി​വ​ര​ട​ക്കം മു​പ്പ​തം​ഗ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ക​ർ​ണാ​ട​ക സ്റ്റേ​റ്റ് സു​ന്നി മാ​നേ​ജ്മെൻറ് സെ​ക്ര​ട്ട​റി ഹ​നീ​ഫ മി​സ്ബാ​ഹി നേ​തൃ​ത്വം ന​ൽ​കി. ബം​ഗ​ളൂ​രു ജി​ല്ല സു​ന്നി കോ​ഓ​ഡി​നേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ന​സ് സി​ദ്ദീ​ഖി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ന്ത​മാ​ൻ ദ്വീ​പ് മ​ർ​ക​സ് ഡ​യ​റ​ക്ട​ർ സ​ഹ​നു​ദ്ദീ​ൻ സ​ഖാ​ഫി ക്ലാ​സെ​ടു​ത്തു. മു​ൻ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ റ​ഹ്മാ​ൻ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബം​ഗ​ളൂ​രു ജി​ല്ല മു​സ്‍ലിം ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി ബ​ഷീ​ർ സ​ഹ​ദി പീ​നി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ലി​ഹ് ടി.​സി, സ​ത്താ​ർ മൗ​ല​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Tags:    
News Summary - SMA: Abdul Hakim President, Abdul Rehman Haji General Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.