‘ന​ല്ല ആ​രോ​ഗ്യം, ന​ല്ല ജീ​വി​തം’ പ്ര​മേ​യ​ത്തി​ൽ സോ​ളി​ഡാ​രി​റ്റി യൂ​ത്ത്​ മൂ​വ്​​മെ​ന്‍റ്​

ന​ട​ത്തു​ന്ന ആ​രോ​ഗ്യ കാ​മ്പ​യി​ന്‍റെ പോ​സ്റ്റ​ർ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഡോ. ​മു​ഹ​മ്മ​ദ്​ സാ​ദ്​ ബെ​ല​ഗാ​മി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

‘നല്ല ആരോഗ്യം, നല്ല ജീവിതം’ കാമ്പയിനുമായി സോളിഡാരിറ്റി

ബംഗളൂരു: ‘നല്ല ആരോഗ്യം, നല്ല ജീവിതം’ പ്രമേയത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് കർണാടക കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക കാമ്പയിൻ നടത്തുന്നു.ഫെബ്രുവരി അഞ്ചു മുതൽ 25 വരെ നടക്കുന്ന കാമ്പയിന്‍റെ ഔദ്യോഗിക പോസ്റ്റർ ജമാഅത്തെ ഇസ്ലാമി സംസ്ഥാന പ്രസിഡന്‍റ് ഡോ. മുഹമ്മദ് സാദ് ബെലഗാമി പ്രകാശനം ചെയ്തു.

മാനസിക-ശാരീരിക-സാമൂഹികമായ നല്ല അവസ്ഥയെയാണ് ആരോഗ്യം എന്നു പറയുന്നത്. ‘ആരോഗ്യമുള്ള മനസ്സിലേ ആരോഗ്യമുള്ള ശരീരം ഉണ്ടാകൂ’ എന്നാണ് പഴഞ്ചൊല്ല്. ഇതിനാൽ നല്ല ആരോഗ്യത്തിന്‍റെ പ്രധാന ഘടകം മനുഷ്യന്‍റെ സാമൂഹികമായ നല്ല അവസ്ഥയുമാണ്. ആരോഗ്യമുള്ള ജീവിതശൈലിയിലൂടെ നല്ല മനസ്സും ആരോഗ്യവും ആർജിക്കാനാകും. ഇത്തരം കാര്യങ്ങളാണ് കാമ്പയിനിലൂടെ പ്രചരിപ്പിക്കുന്നത്.

2019-2020 ദേശീയ കുടുംബാരോഗ്യ സർവേപ്രകാരം 17 സംസ്ഥാനങ്ങളിലെ 11ലെയും അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൽ വളർച്ചാതടസ്സമുണ്ട്. ഇന്ത്യയിലെ 135 മില്യൺ ജനങ്ങൾ അമിതവണ്ണം മൂലമുള്ള പ്രശ്നങ്ങൾ നേരിടുന്നവരാണ്. 2030ഓടെ ലോകമാകമാനമുള്ള അമിതവണ്ണക്കാരിൽ 27.8 ശതമാനവും ഇന്ത്യക്കാരാകും.

ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഇത്തരം പ്രശ്നങ്ങൾ മറികടക്കാനാകും. ആരോഗ്യബോധത്കരണ പരിപാടികൾ, കായികപരിപാടികൾ, മാരത്തൺ, തെരുവുനാടകം, ഓട്ടമത്സരങ്ങൾ, പഠനക്ലാസുകൾ തുടങ്ങിയവ കാമ്പയിന്‍റെ ഭാഗമായി നടക്കും.ശാരീരിക വ്യായാമങ്ങൾ ചെയ്യാനുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ശ്രമങ്ങളും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Solidarity with the 'Good Health, Good Life' campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.