മംഗളൂരു: ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ തൊക്കോട്ട് ഗണേഷ് നഗറിനും കാപിക്കാടിനും ഇടയിൽ പാളത്തിൽ കല്ലുകൾ വെച്ച് റയിൽവേ അട്ടിമറി ശ്രമം. ശനിയാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തിൽ റെയിൽവേ അധികൃതർ അന്വേഷണം ആരംഭിച്ചു. കൊറഗജ്ജ ക്ഷേത്രത്തിൽ പ്രാർഥന കഴിഞ്ഞു മടങ്ങുകയായിരുന്ന പത്മയാണ് (40) കേരള ഭാഗത്തേക്ക് ട്രെയിൻ കടന്നുപോയതോടെ അസാധാരണ ശബ്ദം കേട്ടതെന്ന് പറയുന്നു.
പിന്നാലെ കേരള ഭാഗത്തുനിന്ന് മംഗളൂരു സെൻട്രൽ സ്റ്റേഷനിലേക്കുള്ള ട്രെയിൻ കടന്നു പോയതോടെ ഉഗ്രശബ്ദം കേട്ടു. പത്മ അലറിവിളിച്ചതിനെത്തുടർന്ന് പരിസരവാസികൾ ടോർച്ചുമായി ഇറങ്ങിവന്ന് ശബ്ദം കേട്ടിടം പരിശോധിച്ചു. രണ്ടു ഭാഗത്തേയും പാളങ്ങളിൽ വെച്ച് വലിയ കല്ലുകൾ ചതഞ്ഞതായി കണ്ടെത്തി. സംഭവസ്ഥലത്ത് അജ്ഞാതരായ രണ്ടുപേരെ കണ്ടിരുന്നതായി പത്മ പറഞ്ഞു.
ഉഗ്ര ശബ്ദം കേട്ട സമയം സമീപത്തെ വീടുകളിൽ കുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസി രാജേഷ് അറിയിച്ചു. ഇദ്ദേഹം, വിവരം റെയിൽവേ ഉപദേശക സമിതി അംഗങ്ങളായ ആനന്ദ് ഷെട്ടി ഭട്നഗർ, ഗോപിനാഥ് ബാഗമ്പിള എന്നിവോട് പറഞ്ഞു. ഇരുവരും നൽകിയ പരാതിയിൽ റയിൽവേ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.