പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ം

പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഒ​മ്പ​ത് അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് പ​രി​ക്ക്

ബം​ഗ​ളൂ​രു: ഹു​ബ്ബ​ള്ളി സാ​യി​ന​ഗ​റി​ലെ ശി​വ​ക്ഷേ​ത്ര​ത്തി​ൽ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​മ്പ​ത് അ​യ്യ​പ്പ ഭ​ക്ത​ർ​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു.

ഇ​വ​രെ ഹു​ബ്ബ​ള്ളി​യി​ലെ ‘കിം​സ്’ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭ​ക്ഷ​ണം പാ​കം ചെ​യ്ത് ക​ഴി​ച്ച​ശേ​ഷം ക്ഷേ​ത്ര​ത്തി​ലെ മു​റി​യി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന​തി​​നി​ടെ​യാ​ണ് അ​പ​ക​ടം. സി​ലി​ണ്ട​ർ ശ​രി​യാ​യ​രീ​തി​യി​ൽ അ​ട​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വാ​ത​കം ചോ​ർ​ന്ന​താ​വാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ശ​ബ​രി​മ​ല യാ​ത്ര​ക്ക് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ന​ന്ദ​ഗ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി.

Tags:    
News Summary - Cooking gas cylinder burst

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.