ബംഗളൂരു: കോൺഗ്രസിനെ അധികാരത്തിലെത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗൊലുവിനെ കാബിനറ്റ് റാങ്കോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേശകനായി നിയമിച്ചു. മുൻ അഡീഷനൽ അഡ്വക്കറ്റ് ജനറലും വീരാജ്പേട്ട എം.എൽ.എയുമായ എ.എസ്. പൊന്നണ്ണയെ മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവായും നിയമിച്ചു. ഇദ്ദേഹത്തിനും കാബിനറ്റ് റാങ്ക് നൽകും.
കോൺഗ്രസ് എം.എൽ.സിമാരായ കെ. ഗോവിന്ദരാജ്, നസീർ അഹ്മദ് എന്നിവരെ കാബിനറ്റ് റാങ്കോടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിമാരായും നിയമിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ‘ടാസ്ക് ഫോഴ്സ് 2024’ അംഗമായ സുനിൽ കനുഗൊലു കർണാടക സ്വദേശിയാണ്. ഈ 39കാരൻ 2014ൽ പ്രശാന്ത് കിഷോറിനൊപ്പം പ്രധാനമന്ത്രി നേരന്ദ്ര മോദിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കാമ്പയിൻ തന്ത്രങ്ങൾ ആവിഷ്കരിച്ചിരുന്നു. കർണാടകയിൽ കോൺഗ്രസിന് ഏറെ അനുകൂല സാഹചര്യമൊരുക്കിയ ‘ബി.ജെ.പി സർക്കാർ: 40 ശതമാനം കമീഷൻ സർക്കാർ’, ‘പേ സി.എം കാമ്പയിൻ’ തുടങ്ങിയവ കനുഗൊലുവിന്റെ ‘മൈൻഡ്ഷെയർ’ അനലിറ്റിക്സ് കമ്പനിയുടെ ആശയങ്ങളായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സുനിൽ കോൺഗ്രസിൽ ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.