ബംഗളൂരു: മാനനഷ്ടക്കേസിൽ രണ്ടു മാധ്യമ പ്രവർത്തകരുടെ ശിക്ഷ സുപ്രീംകോടതി ശരിവെച്ചു. കന്നഡ പത്രമായ പരിവള പത്രികെയുടെ എഡിറ്റർ രവികുമാർ, റിപ്പോർട്ടർ ആർ.കെ. രവികുമാർ എന്നിവർക്കെതിരായ കർണാടക ഹൈകോടതി വിധിയാണ് പ്രത്യേക വിടുതൽ ഹരജി തള്ളി പരമോന്നത കോടതി ശരിവെച്ചത്.
ഐ.എ.എസ് ഓഫിസർ ഹരീഷ് ഗൗഡ നൽകിയ മാനനഷ്ടക്കേസിൽ കർണാടക ഹൈകോടതി ഇരുവർക്കും ആറുമാസം തടവ് വിധിച്ചിരുന്നു. ഈ വിധി ന്യായമാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, പി.എസ്. നരസിംഹ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ഹരജി തള്ളി. ഹരീഷ് പി.യു വിദ്യാഭ്യാസ ഡയറക്ടർ ആയിരിക്കെ അദ്ദേഹത്തിനെതിരെ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരിലാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.