തനിമ കലാ സാഹിത്യ വേദി ‘ഈദ് സംഗമം’ ജൂലൈ ആറിന്

ബംഗളൂരു: തനിമ കലാ സാഹിത്യ വേദി ബംഗളൂരു ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘ഈദ് സംഗമം ‘24’ ജൂലൈ ആറിന് ബംഗളൂരുവിൽ നടക്കും. ഹെന്നൂർ ക്രോസിനടുത്തുള്ള ആഫ്‌സൺ കൺവന്‍ഷന്‍ സെന്‍ററില്‍ വൈകീട്ട് മൂന്നിന് പരിപാടിക്ക് തുടക്കമാവും.

സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ തുടങ്ങിയവര്‍ നയിക്കുന്ന സൂഫി സംഗീത നിശ, മെഹന്തി ആര്‍ട്ട് , കാലിഗ്രഫി, ബുക്ക്സ്റ്റാള്‍, ലഘുഭക്ഷണ ശാലകള്‍, കുട്ടികളുടെ പരിപാടികള്‍, എക്സിബിഷന്‍ കൂടാതെ തനിമ കലാസാഹിത്യ വേദി ബംഗളൂരു ചാപ്റ്ററിലെ കലാകാരന്മാരുടെ പരിപാടികൾ തുടങ്ങിയവ ഉണ്ടാവും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9880437373 നമ്പറില്‍ ബന്ധപ്പെടണം.

Tags:    
News Summary - Tanima Kala Sahitya Vedi 'Eid Sangamam' on 6th July

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.