മംഗളൂരു: അദാനി മംഗളൂരു രാജ്യാന്തര വിമാനത്താവളം റൺവേയിലെ വെള്ളം കറമ്പാറിലെ വീടുകളിലേക്ക് ഒഴുകുന്നതായി ആക്ഷേപം. ഇതിന് പരിഹാരം കാണാത്തതിൽ നാട്ടുകാർ തിങ്കളാഴ്ച വിമാനത്താവള കവാടത്തിൽ പ്രതിഷേധിച്ചു.
നിരവധി തവണ ആവശ്യപ്പെട്ടിട്ടും വിമാനത്താവള അധികൃതരോ ദക്ഷിണ കന്നട ജില്ല ഭരണകൂടമോ പ്രശ്നത്തിൽ ഇടപെടുന്നില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പി.ജി ഹോസ്റ്റലിൽ വെള്ളം കയറി ഫർണിച്ചർ കേടായി. ആഹാരമുണ്ടാക്കാൻ സൂക്ഷിച്ച ധാന്യങ്ങളും വിവിധ ഇനം പൊടികളും നശിച്ചു. ജില്ല ഡെപ്യൂട്ടി കമീഷണറോ തഹസിൽദാറോ സ്ഥലം സന്ദർശിക്കണം. നേരത്തെ വെള്ളം ഒഴിഞ്ഞുപോയിരുന്ന ചാൽ സ്വകാര്യ വ്യക്തി അടച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണം.
കവാടത്തിൽ വാഹനങ്ങൾ തടഞ്ഞതോടെ പൊലീസ് എത്തി പ്രതിഷേധക്കാരെ മാറ്റി. വിവരമറിഞ്ഞ് മംഗളൂരു നോർത്ത് എം.എൽ.എ ഡോ. വൈ. ഭരത് ഷെട്ടി സ്ഥലം സന്ദർശിച്ച് നാട്ടുകാരുമായി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.