ബംഗളൂരു: തിങ്കളാഴ്ച രാജ്യത്ത് നിലവിൽ വന്ന ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) പ്രകാരം കർണാടകയിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ കേസ് ഹാസനിൽ. അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് കാർ ഡ്രൈവറായ സാഗർ എന്നയാൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
അപകടത്തിൽ ഒരാൾ മരിച്ചു. ഹാസൻ സിറ്റിക്കും ഹാലെബീഡിനും ഇടയിൽ സീഗെ ഗേറ്റിലാണ് കാർ അപകടത്തിൽപെട്ടത്. എയർബാഗ് പ്രവർത്തിച്ചതിനാൽ പരിക്കിൽനിന്ന് രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന സാഗറിന്റെ ഭാര്യാമാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാരതീയ ന്യായ സംഹിതയിലെ 106, 281 വകുപ്പുകൾ പ്രകാരമാണ് സാഗറിനെതിരെ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.