ഹി​റാ മോ​റ​ൽ സ്കൂ​ൾ ബം​ഗ​ളൂ​രു​വും എ​സ്.​ഐ.​ഒ കേ​ര​ള ബം​ഗ​ളൂ​രു ചാ​പ്റ്റ​റും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ‘ത​ആ​ലി’ ക്യാ​മ്പി​ൽ​നി​ന്ന്

‘ത​ആ​ലി’ ത്രി​ദി​ന വി​ദ്യാ​ർ​ഥി ക്യാ​മ്പ്‌ സ​മാ​പി​ച്ചു

ബം​ഗ​ളൂ​രു: ഹി​റാ മോ​റ​ൽ സ്കൂ​ൾ ബം​ഗ​ളൂ​രു​വും എ​സ്.​ഐ.​ഒ കേ​ര​ള ബം​ഗ​ളൂ​രു ചാ​പ്റ്റ​റും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ‘ത​ആ​ലി’ ക്യാ​മ്പ്‌ സ​മാ​പി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ബം​ഗ​ളൂ​രു മേ​ഖ​ല പ്ര​സി​ഡ​ന്റ് റ​ഹിം കോ​ട്ട​യം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​സ്.​ഐ.​ഒ ക​ർ​ണാ​ട​ക ​സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ന​സീ​ർ, കേ​ര​ള സെ​ക്ര​ട്ട​റി​മാ​രാ​യ മി​സ്ഹ​ബ് ഷി​ബി​ലി, അ​സ്‌​ലം ക​ക്കോ​ടി, മു​ജീ​ബ് റ​ഹ്മാ​ൻ, ഡോ. ​ഷ​മ്മാ​ൻ, സ​മ​ർ എ​ന്നി​വ​ർ വി​വി​ധ വി​ജ്ഞാ​ന സെ​ഷ​നു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മോ​ട്ടി​വേ​ഷ​ൻ ക്ലാ​സു​ക​ൾ, ഫീ​ൽ​ഡ് ട്രി​പ്പ് തു​ട​ങ്ങി​യ​വ​യു​ൾ​പ്പെ​ട്ട മൂ​ന്ന് ദി​വ​സ​ത്തെ ക്യാ​മ്പി​ന് ഹി​റാ മോ​റ​ൽ സ്കൂ​ൾ അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ ഷ​ബീ​ർ മു​ഹ്സി​ൻ, എ​സ്.​ഐ.​ഒ മേ​ഖ​ല പ്ര​സി​ഡ​ന്റ് ഫ​ഹ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഹി​റാ മോ​റ​ൽ സ്കൂ​ൾ കൗ​മാ​ര പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി ന​ട​ത്തു​ന്ന ത​സ്കി​യ കോ​ഴ്സി​ന്റെ ഭാ​ഗ​മാ​യാ​ണ് ക്യാ​മ്പ് ന​ട​ത്തി​യ​ത്. തു​ട​ർ​ന്നും ഇ​ത്ത​രം ക്യാ​മ്പു​ക​ൾ ന​ട​ത്തു​മെ​ന്നും കോ​ഴ്സി​ൽ അ​ഡ്മി​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 9449 636 636 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. 

Tags:    
News Summary - ThaAli three-day student camp concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.