ബംഗളൂരു: ടാറ്റ ഫാമിലിയിൽനിന്നുള്ള ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായ തനിഷ്ക് പുതിയ എക്സ്ചേഞ്ച് പ്രോഗ്രാം അവതരിപ്പിച്ചു. ഈ പോളിസി പ്രകാരം, തനിഷ്ക്കിന്റെ പഴയ സ്വർണത്തെ മനോഹരമായ പുതിയ ഡിസൈനുകളാക്കി മാറ്റിയെടുക്കാം. ഇന്ത്യയിലെ ഏത് ജ്വല്ലറിയിൽനിന്നും 22 കാരറ്റും അതിന് മുകളിലും വാങ്ങുന്ന പഴയ സ്വർണത്തിന് 100 ശതമാനം മൂല്യം ഉപഭോക്താക്കൾക്ക് ലഭിക്കും. മാത്രവുമല്ല, തങ്ങളുടെ പഴയ സ്വർണം കൈമാറി അധിക പണമടക്കേണ്ട ആവശ്യമില്ലാതെ, അതിശയകരമായ പുതിയ ഡിസൈനുകൾ അനായാസമായി സ്വന്തമാക്കാനാവുമെന്ന് തനിഷ്ക് റീജനൽ ബിസിനസ് മാനേജർ വാസുദേവ റാവു പറഞ്ഞു. ഓരോ മണിക്കൂറിലും 100ലധികം പേർ തനിഷ്കിന്റെ എക്സ്ചേഞ്ച് കമ്യൂണിറ്റിയെ സ്നേഹപൂർവം സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തനിഷ്കിന്റെ റിവാഹ വെഡ്ഡിങ് എക്സ്ക്ലൂസിവ് സബ്-ബ്രാൻഡിന് കീഴിൽ സൂക്ഷ്മമായി തയാറാക്കിയ ആഭരണ ശേഖരങ്ങളാണുള്ളത്. റിവാഹ 2022ൽ ‘റിയൽ ബ്രൈഡ്സ്’ കാമ്പയ്ൻ ആരംഭിച്ചിരുന്നു. ഇന്ത്യയിലുടനീളമുള്ള വിവിധ പ്രദേശങ്ങളിൽനിന്നുള്ള വധുക്കൾക്കായി തനിഷ്ക്കിന്റെ മത്സരം സംഘടിപ്പിച്ചിരുന്നു. ‘ബ്രൈഡ്സ് ബംഗളൂരു’ വിലെ വിജയികളും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.