ഹമാസിനെ പിന്തുണച്ച് വീഡിയോ പോസ്റ്റ് ചെയ്തയാൾ അറസ്റ്റിൽ

മംഗളൂരു: ഇസ്രായേൽ യുദ്ധ പശ്ചാത്തലത്തിൽ ഹമാസിന് പിന്തുണയും പ്രാർഥനയുമായി വാട്സ്ആപ് ഗ്രൂപ്പിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് ഒരാളെ മംഗളൂരു നോർത്ത് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ബന്ദറിലെ സാകിർ എന്ന സാകിയാണ്(58) അറസ്റ്റിലായത്.

ഹമാസിന് വിജയമൂണ്ടാവാൻ പ്രാർഥന നടത്താനാണ് സാകിർ വീഡിയോവിൽ അഭ്യർഥിക്കുന്നത്. ശനിയാഴ്ച പോസ്റ്റ് ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൻതോതിൽ പങ്കിടപ്പെട്ടിരുന്നു.സാമുദായിക കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് വീഡിയോ എന്ന ആക്ഷേപം ചില കേന്ദ്രങ്ങൾ ഉയർത്തി.

ഇതിന് പിന്നാലെ ഞായറാഴ്ച മംഗളൂരു നോർത്ത് പൊലീസ് ഇൻസ്പെക്ടർ വിനായക് ടൊറഗൽ സ്വമേധയാ കേസ് റജിസ്റ്റർ ചെയ്ത് അറസ്റ്റ് നടത്തുകയായിരുന്നു. മംഗളൂരു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സാകിറിനെ 15 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇയാൾ മംഗളൂരു നോർത്ത് സ്റ്റേഷനിൽ നേരത്തെ ഏഴ് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - The man who posted the video in support of Hamas was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.