ബംഗളൂരു: പൊലീസുകാരന്റെ വീട്ടില്‍ മോഷണം നടത്തിയ കേസിൽ മുന്‍ സൈനികനും വളര്‍ത്തുമകനും അറസ്റ്റില്‍. മുന്‍ ബി.എസ്.എഫ് ഉദ്യോഗസ്ഥനായ ഉത്തര്‍പ്രദേശ് സ്വദേശി വിരേന്ദ്രസിങ്, വളര്ത്തുമകന് ഹരിദര്‍ (25) എന്നിവരാണ് പിടിയിലായത്.
കേസില്‍ യു.പി, ആന്ധ്ര സ്വദേശികളായ മൂന്നുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. യു.പി ബിജ്നോര്‍ ജില്ലയില്‍ ബഹിരം സ്വദേശി ആരിഫ് (35), രാംപുര ജില്ലയിലെ മിലാക് ചിന്തമണ് ഹട്ടെ വില്ലേജില്‍ ജംഷദ് ഖാന് (27), ആന്ധ്ര സത്യസായി കാദ്രി ടൗണ്‍ സ്വദേശി ഹാരിസ് ഖാന് (30) എന്നിവരാണ് കേസില്‍ നേരത്തെ അറസ്റ്റിലായത്. വീരേന്ദ്രസിങ്ങാണ് മോഷണത്തിന്റെ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. രണ്ടാഴ്ച മുമ്പ് ചിക്കബെല്ലാപുരയിലാണ് കേസിനാസ്പദമായ സംഭവം.
പരേസാന്ദ്ര വില്ലേജിലെ എ.എസ്.ഐ നാരായണസ്വാമിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാക്കള്‍ മകന് ശരത്തിനെ വെടിവച്ചശേഷം സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. മൂന്നുതവണ വെടിയേറ്റ ശരത് ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാൾ ഗുരുതരനില തരണം ചെയ്തിട്ടില്ല. കര്‍ണാടക പൊലീസ് സംഘം യു.പിയിലെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മൂന്ന് തോക്കുകള്‍, 46 ബുള്ളറ്റുകള്‍, 3.41ലക്ഷം രൂപ, താലിമാല, 21 വെള്ളി ആഭരണങ്ങൾ എന്നിവയും മോഷണത്തിന് ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. കേസിലെ മറ്റു പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.