ബംഗളൂരു: ഹോസ്റ്റലിൽ വെള്ളമില്ലാത്തതിൽ പ്രതിഷേധവുമായി ബാംഗ്ലൂർ യൂനിവേഴ്സിറ്റിയുടെ ജ്ഞാനഭാരതി കാമ്പസിലെ വിദ്യാർഥിനികൾ. കനത്ത മഴയെത്തുടർന്ന് വെള്ളിയാഴ്ച വൈകീട്ട് കാമ്പസിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു. ഇതാണ് വെള്ളം ടാങ്കിലേക്കെത്തിക്കുന്നതിന് തടസ്സമായതെന്ന് അധികൃതർ പറഞ്ഞു.
എന്നാൽ ഉയർന്ന സംഭരണശേഷിയുള്ള ടാങ്കുകൾ സ്ഥാപിക്കണമെന്ന് ഏറെ നാളായി കോളജ് അധികൃതരോട് ആവശ്യപ്പെടുന്നുണ്ടെന്നും ചെറിയ ടാങ്ക് ആയതാണ് വെള്ളം പെട്ടെന്ന് തീർന്നുപോയതെന്നും വിദ്യാർഥിനികൾ പറയുന്നു. സംഭവത്തെത്തുടർന്ന് യൂനിവേഴ്സിറ്റി അധികൃതർ ഹോസ്റ്റൽ സന്ദർശിച്ച് ടാങ്കറുകളിൽ വെള്ളമെത്തിച്ചു നൽകി. ശാശ്വത പരിഹാരമുണ്ടാക്കാമെന്നും കോളജ് അധികൃതർ വിദ്യാർഥികൾക്ക് ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.