ബംഗളൂരു: നമ്മ മെട്രോ ട്രെയിനുകളിൽ യാത്രക്കാർ മറന്നുവെച്ച വസ്തുക്കൾ ലേലം ചെയ്തു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആവശ്യക്കാരെത്താത്ത സാധനങ്ങളാണ് ലേലം ചെയ്തത്. 6354 വസ്തുക്കളുടെ ലേലം വഴി 7.4 ലക്ഷം രൂപ ബി.എം.ആർ.സി.എൽ നേടി. മെട്രോ ട്രെയിനുകളിൽനിന്ന് ലഭിക്കുന്ന വസ്തുക്കൾ ആറുമാസത്തിലൊരിക്കൽ സാധാരണ ലേലം ചെയ്യാറുണ്ട്.
കുട, ലഞ്ച് ബോക്സുകൾ, ബാഗുകൾ മുതലായവയാണ് ലഭിക്കാറുള്ളത്. മൊബൈൽ ഫോൺ അടക്കമുള്ളവ രഹസ്യ സ്വഭാവമുള്ളതിനാൽ പൊലീസിന് കൈമാറും. ലേല തീയതി നേരത്തെ അറിയിക്കും. വസ്തുക്കൾ നഷ്ടപ്പെട്ടവർക്ക് അവ വീണ്ടെടുക്കാൻ സമീപത്തെ മെട്രോയിൽ ബന്ധപ്പെടാം. ബി.എം.ആർ.സി.എൽ വെബ്സൈറ്റിലെ ഹെൽപ് ലൈൻ നമ്പറിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.