തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ഏഴ് ദിവസം നീളുന്ന പത്താം വാർഷികാഘോഷത്തിനും മലയാള വാരാഘോഷത്തിനും തുടക്കം. 'ഓർച്ച' എന്ന് പേരിട്ട പരിപാടികളുടെ ഉദ്ഘാടനം കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് നിർവഹിച്ചു. മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ അധ്യക്ഷത വഹിച്ചു.
സി.എം. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. സർവകലാശാല രജിസ്ട്രാർ ഡോ. പി.എം. റെജിമോൻ ഭാഷപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഐ.ക്യു.ആർ.സി ഡയറക്ടർ ഡോ. ആർ. രാജീവ് മോഹൻ, പൊതുസഭാംഗം വി.പി. അനീഷ് എന്നിവർ സംസാരിച്ചു. എഴുത്തച്ഛൻ പഠന സ്കൂൾ ഡയറക്ടർ ഡോ. കെ.എം. അനിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാർഥി യൂനിയൻ ചെയർപേഴ്സൻ അഫ്സൽ നന്ദി പറഞ്ഞു. വൈജഞാനിക മേഖലയുമായി ബന്ധപ്പെട്ട പരിപാടികൾ എഴ് ദിവസങ്ങളിലായി നടക്കും. കലാപരിപാടികൾ, സാഹിത്യ അക്കാദമിയുടെ ദുരവസ്ഥ-ചണ്ഡാലഭിക്ഷുകി നൂറാം വാർഷിക സെമിനാർ, കാമ്പസ് നാടകം, ഫോകലോർ അക്കാദമിയുടെ സഹകരണത്തോടെ പടയണി, ലൈബ്രറി വിഭാഗത്തിന്റെ നേതൃത്വത്തിൽ പുസ്തകോത്സവം തുടങ്ങിയവയും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.