ബംഗളൂരു: കേരള -കർണാടക അതിർത്തിയായ കുട്ടയിൽ രണ്ടുപേരുടെ ജീവനെടുത്ത കടുവയെ വനംവകുപ്പ് സംഘം പിടികൂടി. പരിക്കേറ്റ കടുവയെ വിദഗ്ധ പരിചരണത്തിനായി മൈസൂരുവിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ട ചൂരിക്കാട് കാപ്പിത്തോട്ടത്തിൽ ചേതൻ (18), പിറ്റേന്ന് വീട്ടുമുറ്റത്ത് ചേതന്റെ ബന്ധുവായ രാജു (65)എന്നിവരെ കടുവ ആക്രമിച്ച് കൊന്നിരുന്നു.
തിങ്കളാഴ്ച രാവിലെ മുതൽ കാപ്പിത്തോട്ടപരിസരത്ത് വനംവകുപ്പ് നടത്തിയ സംയുക്ത പരിശോധനയിലാണ് കടുവ കുടുങ്ങിയത്. ഇരുവരും കൊല്ലപ്പെട്ട സ്ഥലത്തിന് കുറച്ചകലെ നാനാച്ചി ഗേറ്റിന് സമീപത്തുനിന്നാണ് പിടിയിലായത്. സംഭവത്തിൽ പ്രദേശവാസികൾ ഭീതിയിലായിരുന്നു. ചേതന്റെ മരണവിവരമറിഞ്ഞെത്തിയ ബന്ധുവായ രാജുവും കൊല്ലപ്പെട്ടതോടെ തിങ്കളാഴ്ച മാനന്തവാടി -ഗോണിക്കുപ്പ അന്തർ സംസ്ഥാന പാത നാട്ടുകാർ ഉപരോധിച്ചിരുന്നു.
അഞ്ച് ആനകളെ ഉപയോഗിച്ച് 150 പേരോളം അടങ്ങിയ ദൗത്യസംഘമാണ് തിരച്ചിൽ നടത്തിയത്. ചൊവ്വാഴ്ച പുലർച്ച സംയുക്ത പരിശോധന ആരംഭിച്ച വനംവകുപ്പ് ഷാർപ് ഷൂട്ടർമാരും ഡോക്ടർമാരും നൂറിലധികം വനപാലകരും അടങ്ങുന്ന എട്ട് ടീമുകളെ രൂപവത്കരിച്ചിരുന്നു. ഉച്ചക്ക് രണ്ടോടെയാണ് പരിശോധന പൂർത്തിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.