കി​ക്ക്സ്റ്റാ​ർ​ട്ട് എ​ഫ്.​സി സി.​ഇ.​ഒ ല​ക്ഷ്മ​ൺ ഭ​ട്ട​റാ​യ്, സ്ഥാ​പ​ക ചെ​യ​ര്‍മാ​ന്‍ ശേ​ഖ​ര്‍ രാ​ജ​ന്‍,

എ.​ഐ.​എ​ഫ്.​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്റ് എ​ന്‍.​എ. ഹാ​രി​സ്, ടോ​ട്ട​നം ഗ്ലോ​ബ​ൽ അം​ബാ​സ​ഡ​ര്‍മാ​രാ​യ ഓ​സ്‌​വാ​ള്‍ഡോ അ​ര്‍ഡി​ലെ​സ്, ലെ​ഡ്‌​ലെ കി​ങ് എ​ന്നി​വ​ർ ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ

പ​ങ്കാ​ളി​ത്ത പ​ദ്ധ​തി​യു​മാ​യി ടോ​ട്ട​ന​മും കി​ക്ക് സ്റ്റാ​ർ​ട്ട് എ​ഫ്.​സി​യും

ബം​ഗ​ളൂ​രു: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ക്ല​ബ് ടോ​ട്ട​നം ഹോ​ട്‌​സ്പ​റു​മാ​യി പ​ങ്കാ​ളി​ത്ത പ​ദ്ധ​തി​യു​മാ​യി ബം​ഗ​ളൂ​രു​വി​ലെ ഫു​ട്ബാ​ൾ ക്ല​ബാ​യ കി​ക്ക്‌​സ്റ്റാ​ര്‍ട്ട് എ​ഫ്.​സി.

മൂ​ന്നു വ​ര്‍ഷ​ത്തേ​ക്കാ​ണ് ക​രാ​ര്‍. 2016ൽ ​സ്ഥാ​പി​ത​മാ​യ കി​ക്ക്സ്റ്റാ​ർ​ട്ട് എ​ഫ്.​സി ബം​ഗ​ളൂ​രു ഡി​വി​ഷ​ൻ ലീ​ഗി​ലും സം​സ്ഥാ​ന ത​ല​ത്തി​ലും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തി​രു​ന്നു. ഏ​റെ കാ​ല​ത്തി​നു ശേ​ഷം ക​ഴി​ഞ്ഞ​ത​വ​ണ ക​ർ​ണാ​ട​ക സ​ന്തോ​ഷ് ട്രോ​ഫി ജേ​താ​ക്ക​ളാ​യ ടീ​മി​ൽ കി​ക്ക് സ്റ്റാ​ർ​ട്ട് എ​ഫ്.​സി​യി​ൽ​നി​ന്നു​ള്ള താ​ര​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. ക്ല​ബി​ന്റെ വ​നി​ത ടീം ​അ​ടു​ത്തി​ടെ ന​ട​ന്ന ഇ​ന്ത്യ​ന്‍ വ​നി​ത ലീ​ഗി​ല്‍ റ​ണ്ണേ​ഴ്‌​സ് അ​പ്പ് ആ​യി​രു​ന്നു.

വ​ള​ർ​ന്നു​വ​രു​ന്ന ക​ളി​ക്കാ​ർ​ക്കും പ​രി​ശീ​ല​ക​ര്‍ക്കും മി​ക​ച്ച അ​വ​സ​ര​മാ​ണ് ഈ ​പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ തു​റ​ന്നു​കി​ട്ടു​ന്ന​തെ​ന്ന് കി​ക്ക് സ്റ്റാ​ർ​ട്ട് എ​ഫ്.​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഭാ​വി​യി​ല്‍ കി​ക്ക്‌​സ്റ്റാ​ര്‍ട്ട് എ​ഫ്.​സി​യു​ടെ യൂ​ത്ത് ടീ​മി​ന് യു.​കെ​യി​ല്‍ ടോ​ട്ട​നം യൂ​ത്ത് ടീ​മി​നൊ​പ്പം പ​രി​ശീ​ല​നം ന​ട​ത്താ​നു​ള്ള അ​വ​സ​ര​വും ടോ​ട്ട​ന​മി​ന്റെ ഗ്ലോ​ബ​ല്‍ ഫു​ട്‌​ബാ​ള്‍ കോ​ച്ചി​ങ് ടീ​മി​ല്‍ നി​ന്നു​ള്ള സാ​ങ്കേ​തി​ക സ​ഹാ​യ​വും ല​ഭി​ക്കും.

ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കി​ക്ക്‌​സ്റ്റാ​ര്‍ട്ട് എ​ഫ്.​സി, ടോ​ട്ട​നം ഹോ​ട്‌​സ്പ​ർ ടീം ​അ​ധി​കൃ​ത​ർ ജ​ഴ്‌​സി​ക​ള്‍ പ​ര​സ്പ​രം കൈ​മാ​റി. ടോ​ട്ട​നം അം​ബാ​സ​ഡ​ര്‍മാ​രാ​യ ലെ​ഡ്‌​ലെ കി​ങ്, ഓ​സ്‌​വാ​ള്‍ഡോ അ​ര്‍ഡി​ലെ​സ്, എ.​ഐ.​എ​ഫ്.​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്റ് എ​ന്‍.​എ. ഹാ​രി​സ് എം.​എ​ല്‍.​എ, കി​ക്ക്സ്റ്റാ​ർ​ട്ട് എ​ഫ്.​സി സ്ഥാ​പ​ക ചെ​യ​ര്‍മാ​ന്‍ ശേ​ഖ​ര്‍ രാ​ജ​ന്‍, സ്ഥാ​പ​ക​നും സി.​ഇ.​ഒ.​യു​മാ​യ ല​ക്ഷ്മ​ൺ ഭ​ട്ട​റാ​യ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Tottenham and Kickstart FC with partnership scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.