മംഗളൂരു: ഉഡുപ്പി - മണിപ്പാൽ ദേശീയപാതയിൽ രണ്ട് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിലെ പ്രതികളിൽ ഒരാൾക്ക് പണവും സംരക്ഷണവും നൽകി എന്നതിന് യുവതിയെ ഉഡുപ്പി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ സ്വദേശിനി സഫാറയാണ് (35) അറസ്റ്റിലായത്. കഴിഞ്ഞ മാസം 18ന് രാത്രിയാണ് സംഘം ഭീകര അന്തരീക്ഷം സൃഷ്ടിച്ചത്. കാർ വിൽപനയുമായി ബന്ധപ്പെട്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.