ബംഗളൂരു: ബംഗളൂരുവിലെ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയത്തിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. മ്യൂസിയത്തിലെ ചില രഹസ്യസ്ഥലങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും ഇവ രാവിലെ പൊട്ടിത്തെറിക്കുമെന്നായിരുന്നു വെള്ളിയാഴ്ച പുലർച്ച നാലിന് ഇ-മെയിലായി ലഭിച്ച സന്ദേശം.
ഇതോടെ മ്യൂസിയം അധികൃതർ പൊലീസിൽ വിവരമറിയിച്ചു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും എത്തി അരിച്ചുപെറുക്കി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പരിശോധന പൂർത്തിയാവുന്നതുവരെ പൊതുജനങ്ങളെ മ്യൂസിയത്തിൽ പ്രവേശിപ്പിച്ചില്ല. ഒടുവിൽ വ്യാജ ഭീഷണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. morguelo545@gmail.com എന്ന മെയിലിൽനിന്നാണ് സന്ദേശം ലഭിച്ചതെന്നും ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായും കബൺ പാർക്ക് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.