ബംഗളൂരു: രാജ്യത്ത് ആദ്യമായി തെരഞ്ഞെടുപ്പ് കമീഷൻ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ നടപ്പാക്കിയ ‘വീട്ടിൽ വോട്ട്’ സംവിധാനത്തിന് വൻ പ്രതികരണം. 80നു മുകളിലുള്ളവർക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാവുന്ന സംവിധാനം നടപ്പാക്കിയതോടെ രജിസ്റ്റർചെയ്ത 94.77 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. പോളിങ് ബൂത്തിലെത്തി വോട്ടുചെയ്യാനാകാത്ത സമ്മതിദായകന്റെ വീട്ടിൽ മിനി ബൂത്ത് സജ്ജീകരിക്കുന്നതാണ് രീതി. രണ്ട് പോളിങ് ഉദ്യോഗസ്ഥർ, ഒരു പൊലീസുകാരൻ, വിഡിയോഗ്രാഫർ, സ്ഥാനാർഥികളുടെ ഏജന്റുമാർ എന്നിവർ വീട്ടിലെത്തും. ആ സമയം സമ്മതിദായകൻ സ്ഥലത്തില്ലെങ്കിൽ ഒരു അവസരം കൂടി നൽകും. ഏപ്രിൽ 29 മുതൽ മേയ് ആറുവരെ രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചുവരെയായിരുന്നു കർണാടകയിൽ ‘വീട്ടിൽ വോട്ട്’ കാലം. സംസ്ഥാനത്ത് ശാരീരിക വെല്ലുവിളി നേരിടുന്ന 5.71 ലക്ഷവും വയോജനങ്ങൾ 12,15,763 ലക്ഷവുമാണുള്ളത്. യഥാക്രമം 19,729ഉം 80,250ഉം പേരാണ് വീട്ടിൽ വോട്ടിന് സന്നദ്ധത അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.