ബംഗളൂരു: ‘‘എന്റെ ജീവിതത്തിലുടനീളം, ഗീതയില്ലാതെ ശിവണ്ണയില്ല. എനിക്ക് മറ്റാരില്‍നിന്നും അത്തരം പിന്തുണ ലഭിക്കുമോ എന്ന് എനിക്കറിയില്ല. പക്ഷേ, എനിക്ക് അവളില്‍നിന്ന് അത് ലഭിക്കും’’ - അർബുദ ചികിത്സയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ വിജയകരമായി നടന്നതിനു പിന്നാലെ ആരാധകർക്കും അഭ്യുദയകാംക്ഷികള്‍ക്കും ഹൃദ്യമായ പുതുവർഷ സന്ദേശം നൽകി സിനിമ നടനും നിർമാതാവുമായ ശിവ രാജ്കുമാർ പറഞ്ഞ വാക്കുകളാണിത്.
ഭാര്യ ഗീതയുടെയും മകള്‍ നിവേദിതയുടെയും പിന്തുണയെക്കുറിച്ച് ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയാണ് അർബുദക്കിടക്കിലെ അനുഭവം കന്നട നടൻ പങ്കിട്ടത്. കഴിഞ്ഞ മാസം 24ന് അമേരിക്കയിലെ മിയാമി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടില്‍ (എം.സി.ഐ) മൂത്രാശയ അർബുദത്തിനുള്ള ശസ്ത്രക്രിയക്ക് അദ്ദേഹം വിധേയനായിരുന്നു. ‘‘നിങ്ങളുടെ പ്രാർഥന കാരണം ശിവ രാജ്കുമാറിന്റെ എല്ലാ റിപ്പോർട്ടുകളും നെഗറ്റിവായി. പാത്തോളജി റിപ്പോർട്ടുകള്‍ പോലും നെഗറ്റിവായി വന്നു. ഇപ്പോള്‍ അദ്ദേഹം ഔദ്യോഗികമായി അർബുദ മുക്തനാണ്’’ -ഗീത വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.