ബംഗളൂരു: ധാർവാഡിലെ കൊട്ടൂരിൽ യുവമോർച്ച പ്രവർത്തകൻ കൊല്ലപ്പെട്ടു. കൊട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ കമ്മാറാണ് (36) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10.30 ഓടെ ഒരു കൂട്ടം യുവാക്കൾ പ്രവീണിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗ്രാമത്തിൽ ഉദചമ്മ ദേവി ഉത്സവത്തിൽ പ്രസാദ വിതരണത്തിനിടെ തർക്കവും രണ്ടു സംഘങ്ങൾ തമ്മിൽ വാക്കേറ്റവുമുണ്ടായി. ഇരുകൂട്ടരെയും പിടിച്ചുമാറ്റുന്നതിനിടെ പ്രവീണിന് കുത്തേറ്റതാണെന്നാണ് വിവരം. പ്രവീണിന്റെ ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.